ദിലീപിന്റെ "ഭ.ഭ. ബ" റിലീസ് തീയതി പുറത്ത് 

OCTOBER 28, 2025, 12:41 AM

ദിലീപിനെ നായകനാക്കി,   ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന 'ഭ.ഭ.ബ' യുടെ ആഗോള റിലീസ് തീയതി പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ സംവിധാനം ചെയ്ത ചിത്രം 2025 ഡിസംബർ 18 നാണ് ചിത്രം ആഗോള റിലീസായി എത്തുക. 

ദിലീപിൻ്റെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്.  വിന്റേജ് ലുക്കിലാണ് ദിലീപിനെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

പൂർണ്ണമായും മാസ് കോമഡി ആക്ഷൻ എൻ്റെർടൈനറായി അവതരിപ്പിക്കുന്ന ചിത്രത്തിൽ ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും വേഷമിടുന്നുണ്ട്. കോ പ്രൊഡ്യൂസേർസ്- ബൈജു ഗോപാലൻ, വി.സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി.

vachakam
vachakam
vachakam

"വേൾഡ് ഓഫ് മാഡ്‌നെസ്സ്" എന്ന ടാഗ് ലൈനോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. "ഭയം ഭക്തി ബഹുമാനം" എന്നതിന്റെ ചുരുക്ക രൂപമായിട്ടാണ് "ഭ.ഭ.ബ" എന്ന ടൈറ്റിലോടെ ചിത്രമെത്തുന്നത്. ചിത്രത്തിന്റേതായി പുറത്ത് വന്ന ടീസർ, പോസ്റ്ററുകൾ എന്നിവയെല്ലാം തന്നെ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്.

പ്രേക്ഷകർ ഇതുവരെ കാണാത്ത തരത്തിലാണ് വിനീത് ശ്രീനിവാസൻ ഉൾപ്പെടെയുള്ളവരെ ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്നും പോസ്റ്ററുകളും നേരത്തെ പുറത്ത് വന്ന ടീസറും സൂചിപ്പിക്കുന്നു. വമ്പൻ തീയേറ്റർ അനുഭവം ആയിരിക്കും ചിത്രം സമ്മാനിക്കുക എന്ന പ്രതീക്ഷയാണ് ഇവ നൽകുന്നത്. ഇപ്പൊൾ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന  മോഹൻലാൽ അതിഥി താരമായും വേഷമിട്ടിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam