2026ലെ ബാഫ്റ്റ ഫിലിം അവാർഡ്സ് നാമനിർദേശങ്ങൾ പ്രഖ്യാപിച്ചു. 14 നോമിനേഷനുകളോടെ പോൾ തോമസ് ആൻഡേഴ്സൺ സംവിധാനം ചെയ്ത 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' ആണ് പട്ടികയിൽ മുന്നിൽ.
റയാൻ കൂഗ്ലറിന്റെ വാംപയർ-ഹൊറർ ചിത്രം 'സിന്നേഴ്സി'ന് 13 നോമിനേഷനുകളാണ് ലഭിച്ചിരിക്കുന്നത്. ക്ലോയി ഷാവോയുടെ 'ഹാംനെറ്റും' ജോഷ് സാഫ്ദിയുടെ 'മാർട്ടി സുപ്രീമും' 11 വിഭാഗങ്ങളിലായി നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്.
ഇതോടെ, ക്ലോയി ഷാവോ ഏറ്റവും അധികം ബാഫ്റ്റ നോമിനേഷനുകൾ നേടുന്ന സംവിധായിക എന്ന റെക്കോർഡും സ്വന്തമാക്കി. 'ഫ്രാൻകെൻസ്റ്റൈൻ', 'സെന്റിമെന്റൽ വാല്യൂ' എന്നീ ചിത്രങ്ങൾ എട്ട് വീതം നോമിനേഷനുകളാണ് നേടിയത്. ഫെബ്രുവരി 22ന് ലണ്ടനിലെ റോയൽ ഫെസ്റ്റിവൽ ഹാളിൽ നടക്കുന്ന ചടങ്ങിലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കുക.
2026ലെ ബാഫ്റ്റ ഫിലിം അവാർഡ്സ് നാമനിർദേശങ്ങൾ
മികച്ച ചിത്രം
ഹാംനെറ്റ്
മാർട്ടി സുപ്രീം
വൺ ബാറ്റിൽ ആഫ്റ്റർ അനദർ
സെന്റിമെന്റൽ വാല്യൂ
സിന്നേഴ്സ്
മികച്ച സംവിധായകൻ
യോർഗോസ് ലാന്തിമോസ് (ബുഗോണിയ)
ക്ലോയി ഷാവോ (ഹാംനെറ്റ്)
ജോഷ് സാഫ്ഡി (മാർട്ടി സുപ്രീം)
പോൾ തോമസ് ആൻഡേഴ്സൺ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ)
ജോക്കിം ട്രയർ (സെന്റിമെന്റൽ വാല്യൂ)
റയാൻ കൂഗ്ലർ (സിന്നേഴ്സ്)
മികച്ച നടൻ
റോബർട്ട് അരാമയോ (ഐ സ്വയർ)
തിമോത്തി ഷാലമേ (മാർട്ടി സുപ്രീം)
ലിയോനാർഡോ ഡികാപ്രിയോ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ)
ഈഥൻ ഹോക്ക് (ബ്ലൂ മൂൺ)
മൈക്കൽ ബി. ജോർദാൻ (സിന്നേഴ്സ്)
ജെസ്സി പ്ലെമൺസ് (ബുഗോണിയ)
മികച്ച നടി
ജെസ്സി ബക്ലി (ഹാംനെറ്റ്)
റോസ് ബേൺ (ഇഫ് ഐ ഹാഡ് ലെഗ്സ് എ വുഡ് കിക്ക് യു)
കേറ്റ് ഹഡ്സൺ (സോങ് സങ് ബ്ലൂ)
ചേസ് ഇൻഫിനിറ്റി (വൺ ബാറ്റിൽ ആഫ്റ്റർ അനദർ)
റെനേറ്റ് റെയിൻസ്വെ (സെന്റിമെന്റൽ വാല്യൂ)
എമ്മ സ്റ്റോൺ (ബുഗോണിയ)
മികച്ച സഹനടി
ഒഡേസ്സ അസിയോൺ (മാർട്ടി സുപ്രീം)
ഇംഗ ഇബ്സ്‌ഡോട്ടർ ലിലിയാസ് (സെന്റിമെന്റൽ വാല്യൂ)
വുൻമി മൊസാകു (സിന്നേഴ്സ്)
കെയറി മുള്ളിഗൻ (ദ ബല്ലാഡ് ഓഫ് വാല്ലിസ് ഐലൻഡ്)
തെയ്യാന ടെയ്‌ലർ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ)
എമിലി വാട്സൺ (ഹാംനെറ്റ്)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
