ബാച്ച്‌ലർ പാർട്ടിക്ക് രണ്ടാം ഭാഗവുമായി അമൽ നീരദ് എത്തുന്നു. ചിത്രത്തിന്റെ പ്രഖ്യാപനം വന്നതോടെ സിനിമാ പ്രേമികൾ ആവേശത്തിലായെങ്കിലും മറ്റൊരു വിഭാഗം ആരാധകർ നിരാശയിലാണ്.
മമ്മൂട്ടിയെ നായകനാക്കിയുള്ള ‘ബിലാൽ’ എന്ന ചിത്രത്തിനായി കാത്തിരുന്ന ആരാധകരാണ് അമൽ നീരദിന്റെ സോഷ്യൽ മീഡിയ പേജുകളിൽ ചോദ്യങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇന്ദ്രജിത്ത്, ആസിഫ് അലി, റഹ്‌മാൻ, കലാഭവൻ മണി, നിത്യ മേനോൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ബാച്ച്‌ലർ പാർട്ടി ആദ്യ ഭാഗത്തിൽ പൃഥ്വിരാജ് സുകുമാരൻ ഉൾപ്പെടെയുള്ളവർ അതിഥി താരങ്ങളായി എത്തിയിരുന്നു.
സന്തോഷ് ഏച്ചിക്കാനവും ഉണ്ണി ആറും ചേർന്ന് രചന നിർവഹിച്ച ചിത്രം അമൽ നീരദ് പ്രൊഡക്ഷൻസാണ് നിർമ്മിച്ചത്. രണ്ടാം ഭാഗത്തിലെ താരനിരയെയും മറ്റ് അണിയറ പ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
