പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് എമ്പുരാന്‍. ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തിയ ചിത്രം നിര്‍മിച്ചിരിക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്.
മാര്‍ച്ച് 27ന് തിയേറ്ററില്‍ എത്തിയ ചിത്രം വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. റിലീസിന് മുന്‍പും ചിത്രം പ്രതിസന്ധികള്‍ നേരിട്ടിരുന്നു. അതെല്ലാം തന്നെ വലിയ വെല്ലുവിളികളായിരുന്നുവെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിരിക്കുകയാണ്. മാതൃഭൂമി വാരാന്തപതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ആന്റണി പെരുമ്പാവൂര്‍ ഇതേ കുറിച്ച് തുറന്ന് സംസാരിച്ചത്.
"ഞങ്ങള്‍ക്ക് അദ്ഭുതകരമായ വിജയം സമ്മാനിച്ച ചിത്രമാണ് എമ്പുരാന്‍. അതുകൊണ്ടു തന്നെ എമ്പുരാന് തീര്‍ച്ചയായും തുടര്‍ച്ചയുണ്ടാകും. കഥ അങ്ങനെയാണ് പറഞ്ഞുനിര്‍ത്തിയത്. നിലവില്‍ക്കണ്ട കാഴ്ചകള്‍ പലതും പൂര്‍ത്തിയാക്കാന്‍ മൂന്നാംഭാഗം വന്നേ മതിയാകൂ. പ്രേക്ഷകരും അത് പ്രതീക്ഷിക്കുന്നുണ്ടെന്നാണ് ഞങ്ങള്‍ മനസിലാക്കുന്നത്", ആന്റണി പറഞ്ഞു.
"എമ്പുരാന്റെ റിലീസ് തീയതി പ്രഖ്യാപിക്കപ്പെട്ടതിനു ശേഷമാണ് അതുവരെ ചേര്‍ന്നു പ്രവര്‍ത്തിച്ചവരുമായി ചില ബുദ്ധിമുട്ടുകളുണ്ടാകുന്നത്. സിനിമാജീവിതത്തില്‍ ഏറ്റവുമധികം മാനസികസമ്മര്‍ദത്തിലൂടെ കടന്നു പോയ ദിവസങ്ങളാണ് അത്. സമാനതകളില്ലാത്ത വരവേല്‍പ്പാണ് പലയിടങ്ങളിലും സിനിമയ്ക്കായി ഒരുക്കിയിരുന്നത്. റിലീസ് ഡേറ്റ് മാറ്റി അവരെയെല്ലാം നിരാശപ്പെടുത്താന്‍ പറ്റില്ലായിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ച ആ ദിവസം മാറിപ്പോയാല്‍ പിന്നീട് അത്തരത്തിലൊരവസരം ലഭിക്കണമെന്നുമില്ല", എന്നും ആന്റണി പെരുമ്പാവൂര്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്