സലാറിന് ശേഷം പ്രശാന്ത് നീൽ ജൂനിയർ എൻടിആറുമായി ഒന്നിക്കുന്നു

APRIL 20, 2024, 8:38 PM

കെജിഎഫിലൂടെ ഇന്ത്യൻ സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കിയ പ്രശാന്ത് നീലും ആർആർആറിലൂടെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കിയ ജൂനിയർ എൻടിആറും ഒന്നിക്കുന്നതായി റിപ്പോർട്ട്. സലാറിൻ്റെ രണ്ടാം ഭാഗത്തിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജൂനിയർ എൻടിആർ നായകനായേക്കുമെന്ന് റിപ്പോർട്ട്.

ചിത്രം ഓഗസ്റ്റിൽ ആരംഭിക്കുമെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജൂനിയർ എൻടിആറിനൊപ്പമുള്ള ചിത്രവും രണ്ട് ഭാഗങ്ങളായി ഒരുക്കുമെന്നാണ് റിപ്പോർട്ട്. ദേവര എന്ന ചിത്രത്തിലാണ് ജൂനിയർ എൻടിആർ ഇപ്പോൾ അഭിനയിക്കുന്നത്.

കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന 'ദേവര'യും രണ്ട് ഭാഗങ്ങളായാണ് ചിത്രീകരിക്കുന്നത്. ജൂനിയർ എൻടിആർ, സെയ്ഫ് അലി ഖാൻ, ജാൻവി കപൂർ, പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലുള്ളത്. ചിത്രത്തിൻ്റെ ആദ്യഭാഗം 2024 ഒക്ടോബർ 10ന് തിയേറ്ററുകളിൽ എത്തും.

vachakam
vachakam
vachakam

ഇതിന് ശേഷം ജൂനിയർ എൻടിആർ ബോളിവുഡ് ചിത്രമായ വാർ 2ലും അഭിനയിക്കുന്നുണ്ട്. അയാൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹൃത്വിക് റോഷനും കിയാര അദ്വാനിയും പ്രധാന വേഷങ്ങളിൽ എത്തുന്നു. 

അതേസമയം, പ്രഭാസിനൊപ്പം സലാറിൻ്റെ രണ്ടാം ഭാഗത്തിൻ്റെ പണിപ്പുരയിലാണ് പ്രശാന്ത് നീൽ. 'സലാർ 2: ശൗര്യംഗ പർവ്വം' എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗം ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam