10 വർഷത്തെ ഇടവേളയ്ക്ക് ശേഷം നടി റോജ സെൽവമണി സിനിമാരംഗത്തിലേക്ക് തിരിച്ചെത്തുന്നു. ഡി.ഡി ബാലചന്ദ്രൻ രചനയും സംവിധാനവും നിർവഹിക്കുന്ന 'ലെനിൻ പാണ്ഡ്യൻ' എന്ന ചിത്രത്തിലൂടെയാണ് റോജയുടെ തിരിച്ചുവരവ്.
'സന്താനം' എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ റോജ അവതരിപ്പിക്കുന്നത്. ഗംഗൈ അമരൻ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിൽ ശിവാജി ഗണേശന്റെ ചെറുമകൻ ദർശൻ ഗണേശനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
2015ല്‍ ആണ് റോജ അവസാനമായി സിനിമയില്‍ അഭിനയിച്ചത്. 'കില്ലാടി’, ‘പുലൻ വിസാരണൈ 2’, ‘എൻ വഴി തനി വഴി’ എന്നിങ്ങനെ മൂന്ന് ചിത്രങ്ങളാണ് ആ വർഷം നടിയുടേതായി പുറത്തിറങ്ങിയത്.
രാഷ്ട്രീയത്തിൽ സജീവമാകുന്നതിനായാണ് റോജ സെൽവമണി സിനിമയില്‍ നിന്ന് വിട്ടുനിന്നത്. നിലവിൽ ജഗൻ മോഹൻ റെഡ്ഡിയുടെ യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടിയിൽ (വൈഎസ്ആർസിപി) അംഗമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
