ഇന്ത്യന്‍ സിനിമയുടെ പിതാവായ ദാദാസാഹിബ് ഫാല്‍ക്കെയുടെ ജീവിതം സിനിമയാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.
തെലുങ്ക് താരം ജൂനിയര്‍ എന്‍ടിആറാണ് ദാദാസാഹിബ് ഫാല്‍ക്കെയായി സ്‌ക്രീനിലെത്തുന്നതെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍.
എസ്.എസ്. രാജമൗലി, അദ്ദേഹത്തിന്റെ മകന്‍ കാര്‍ത്തികേയ, മാക്‌സ് സ്റ്റുഡിയോസിലെ വരുണ്‍ ഗുപ്ത എന്നിവരാണ് ചിത്രം നിര്‍മിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ ജൂനിയര്‍ എന്‍ടിആര്‍ മാത്രമല്ല ബോളിവുഡ് താരം ആമിര്‍ ഖാനും ദാദാസാഹിബ് ഫാല്‍ക്കെയായി സ്‌ക്രീനിലെത്താന്‍ ഒരുങ്ങുന്നുണ്ടെന്നാണ് പുതിയ വാര്‍ത്ത.
ട്രെയ്ഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശാണ് ആമിര്‍ ഖാന്‍ ബയോപിക്കിന്റെ ഭാഗമാകുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടത്. രാജ്കുമാര്‍ ഹിരാണിയാണ് ബയോപിക് സംവിധാനം ചെയ്യുക.
'പി.കെ.' എന്ന ചിത്രത്തിന് ശേഷം രാജ്കുമാര്‍ ഹിരാണിയും ആമിര്‍ ഖാനും ഒന്നിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്. നാല് വര്‍ഷമായി ചിത്രത്തിന്റെ തിരക്കഥയുടെ ജോലികള്‍ നടക്കുകയാണെന്നും സൂചനയുണ്ട്.
ഇന്ത്യന്‍ സിനിമയെ മാറ്റി മറിച്ച ഇതിഹാസ സംവിധായകന്‍ ജീവിതം പറയുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് 2025 ഒക്ടോബറില്‍ ആരംഭിക്കും. അതേസമയം ജൂനിയര്‍ എന്‍ടിആര്‍ ചിത്രത്തിന്റെ തിരക്കഥ കേട്ടപ്പോള്‍ തന്നെ കഥാപാത്രത്തെ അവതരിപ്പിക്കാമെന്ന് സമ്മതിക്കുകയായിരുന്നുവെന്നാണ് സൂചന. രാജമൗലി നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും പൂര്‍ത്തിയായെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്