ക്യൂബെക്: കാനഡയിലെ പ്രശസ്തമായ മേപ്പിൾ സിറപ്പ് വിപണിയെ പിടിച്ചുകുലുക്കിയ വ്യാജ സിറപ്പ് വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുകൾ. കടകളിൽ നിന്ന് ഗുണനിലവാരമില്ലാത്തതിനാൽ തിരിച്ചയച്ച സിറപ്പ് വീണ്ടും വിൽക്കാൻ നിർമ്മാതാവായ സ്റ്റീവ് ബോർഡോ ശ്രമിക്കുന്നതായി ക്യൂബെക് മേപ്പിൾ സിറപ്പ് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷൻ (PPAQ) കോടതിയിൽ ആരോപിച്ചു. ബോർഡോയുടെ സ്ഥാപനം അടച്ചുപൂട്ടണമെന്നും കൈവശമുള്ള മുഴുവൻ സിറപ്പും കണ്ടുകെട്ടണമെന്നും ആവശ്യപ്പെട്ട് ഫെഡറേഷൻ ക്യൂബെക് ഫുഡ് മാർക്കറ്റിംഗ് റെഗുലേറ്ററെ സമീപിച്ചു.
ഏപ്രിൽ ആദ്യവാരം റേഡിയോ-കാനഡ നടത്തിയ അന്വേഷണത്തിലാണ് 'ശുദ്ധമായ മേപ്പിൾ സിറപ്പ്' എന്ന പേരിൽ വിൽക്കുന്ന ബോർഡോയുടെ ഉൽപ്പന്നത്തിൽ 50 ശതമാനത്തിലധികം കരിമ്പ് പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. ഇതിനെത്തുടർന്ന് ക്യൂബെക്കിലെയും ഒന്റാറിയോയിലെയും മിക്ക പലചരക്ക് കടകളും ഈ ഉൽപ്പന്നം വിപണിയിൽ നിന്ന് പിൻവലിച്ചിരുന്നു.
എന്നാൽ, ഏപ്രിൽ 16-ന് ബോർഡോയുടെ പ്ലാന്റിൽ പരിശോധന നടത്തിയ ഇൻസ്പെക്ടർമാർ, തിരിച്ചെത്തിയ സിറപ്പ് ക്യാനുകളിൽ നിന്ന് വലിയ പാത്രങ്ങളിലേക്ക് മാറ്റുന്നത് കണ്ടെത്തി. ഇത് എന്തുചെയ്യുമെന്ന് ചോദിച്ചപ്പോൾ "ഇതൊഴിവാക്കാൻ താൻ ഒരു വഴി കണ്ടെത്തുമെന്നായിരുന്നു" ബോർഡോയുടെ മറുപടി. ഇത് വീണ്ടും വ്യാജ ലേബലിൽ വിപണിയിലെത്തിക്കാനുള്ള നീക്കമാണെന്ന് ഫെഡറേഷൻ ആരോപിക്കുന്നു.
മേപ്പിൾ സിറപ്പ് മേഖലയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കിയ ബോർഡോയിൽ നിന്ന് 1.9 ലക്ഷം ഡോളർ പിഴ ഈടാക്കണമെന്നും കഴിഞ്ഞ മൂന്ന് വർഷത്തെ അദ്ദേഹത്തിന്റെ ബിസിനസ് ഇടപാടുകൾ അന്വേഷിക്കണമെന്നുമാണ് ഫെഡറേഷന്റെ ആവശ്യം.
മുമ്പും സമാനമായ രീതിയിൽ നിയമലംഘനങ്ങൾ നടത്തിയ വ്യക്തിയാണ് ബോർഡോ എന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു. അതേസമയം, വ്യാജ സിറപ്പ് താൻ നിർമ്മിച്ചതല്ലെന്നും മറ്റ് വിതരണക്കാരിൽ നിന്ന് ലഭിച്ചതാകാമെന്നുമാണ് ബോർഡോയുടെ വാദം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

യഹൂദരെ വധിക്കാൻ പദ്ധതിയിട്ടു; ഒട്ടാവയിലെ കൗമാരക്കാരൻ ഭീകരവാദ കുറ്റങ്ങളിൽ കുറ്റക്കാരനെന്ന് കോടതി
പാർലമെന്ററി കമ്മിറ്റികളുടെ നിയന്ത്രണം പിടിച്ചെടുക്കാൻ ലിബറൽ നീക്കം; 'ഏകാധിപത്യം' എന്ന് പ്രതിപക്ഷം
'യു.എസ് മദ്യ ഉൽപ്പന്നങ്ങൾ തിരികെ ഷെൽഫുകളിൽ വയ്ക്കില്ല': വൈറ്റ് ഹൗസ് വഴങ്ങിയാൽ മാത്രം
ന്യൂയോർക്കിൽ വിമാനങ്ങൾ ആകാശത്ത് കൂട്ടിയിടിക്കുമാറ് അടുത്തു; ഒഴിവായത് വൻ ദുരന്തം