കാനഡയില്‍ ഇനി അടിയന്തരവസ്ഥ തുടരേണ്ട ആവശ്യമില്ലെന്ന് ജസ്റ്റിന്‍ ട്രൂഡോ

FEBRUARY 24, 2022, 6:19 AM

ഒട്ടാവ: അടിയന്തരാവസ്ഥ ഇനി നടപ്പിലാക്കേണ്ട സാഹചര്യം ഇല്ലെന്ന് ജസ്റ്റിന്‍ ട്രൂഡോ. ജനുവരി അവസാനം മുതല്‍ ചില അതിര്‍ത്തി ക്രോസിംങുകള്‍ അടയ്ക്കുകയും ഒട്ടാവയെ സ്തംഭിപ്പിക്കുകയും ചെയ്ത ആഴ്ചകള്‍ നീണ്ട പ്രതിഷേധത്തെ നേരിടാനാണ് ഒമ്പത് ദിവസം മുമ്പ് അടിയന്തരാവസ്ഥ നടപ്പാക്കിയത്. ഇപ്പോള്‍ ഇത്തരത്തില്‍ ഒരു സാഹചര്യം ഇല്ലാത്തതിനാല്‍ ഈ പ്രത്യേക നിര്‍ദേശം കാനഡ അവസാനിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ബുധനാഴ്ച വ്യക്തമാക്കി.

ഇപ്പോള്‍ അടിയന്തരാവസ്ഥയുടെ സാഹചര്യം ഇല്ല. അതിനാല്‍, ഫെഡറല്‍ സര്‍ക്കാര്‍ അടിയന്തര നിയമത്തിന്റെ ഉപയോഗം അവസാനിപ്പിക്കുയാണെന്ന് ട്രൂഡോ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിലവിലുള്ള നിയമങ്ങളും ബൈലോകളും ആളുകളെ സുരക്ഷിതമായി നിലനിര്‍ത്താന്‍ പര്യാപ്തമാണെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാനഡയുടെ ഗവര്‍ണര്‍ ജനറല്‍ പ്രഖ്യാപനത്തില്‍ ഒപ്പുവെക്കുമ്പോള്‍ വരും മണിക്കൂറുകളില്‍ അടിയന്തര നടപടികള്‍ ഔപചാരികമായി പിന്‍വലിക്കുമെന്ന് ട്രൂഡോ പറഞ്ഞു.

കഴിഞ്ഞ ആഴ്ചയാണ് ട്രൂഡോയുടെ പ്രഖ്യാപനം ഉണ്ടായത്. ഇതോടെ തിങ്കളാഴ്ച ഹൗസ് ഓഫ് കോമണ്‍സില്‍ അടിയന്തരാവസ്ഥയ്ക്ക് അംഗീകാരം ലഭിച്ചു. പക്ഷേ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. പ്രധാന പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ചില പ്രവിശ്യാ നേതാക്കളും പറഞ്ഞത് അനാവശ്യമായി ഗവണ്‍മെന്റ് അതിരുകടന്നു എന്നാണ്.

vachakam
vachakam
vachakam

ഉപരോധങ്ങള്‍ സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും പൊതു സുരക്ഷയെ അപകടപ്പെടുത്തുകയും ചെയ്യുന്നതിനാല്‍ അവ ആവശ്യമാണെന്ന് ട്രൂഡോ തറപ്പിച്ചു പറഞ്ഞു, അധികാരങ്ങള്‍ പോലീസ് സേനകളുടെ ഏകോപനത്തിന് സഹായിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam