കേരളത്തിൽ യു.ഡി.എഫ് സർക്കാരിന്റെ വിജയത്തിൽ കാനഡയിലെ ലണ്ടൻ ഒന്റാരിയോയിലുള്ള കോൺഗ്രസ് പ്രവർത്തകർ ആഘോഷം സംഘടിപ്പിച്ചു. കാനഡയിലെ ലണ്ടൻ, ഒന്റാരിയോയിലുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് അനുഭാവികളും മലയാളി സമൂഹാംഗങ്ങളും കേരളത്തിലെ യു.ഡി.എഫ് സർക്കാരിന്റെ വിജയത്തെ ആവേശപൂർവ്വം ആഘോഷിച്ചു.
വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ കോൺഗ്രസ് പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു.
മനോജ്കുമാർ വിശ്വനാഥൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രവീൺ വർക്കി, ജോജി തോമസ്, ജിൻസൺ സിറിയക്, അശ്വിൻ ബേബി, ഡിനോ വെട്ടം, സതീഷ് ഗീതാലയം, അരുൺ, ക്രിസ്റ്റി പിൻഹീറോ, തോംസൺ, ബിനോജ് ജോസഫ്, പ്രിയേഷ് ജോർജ്, അജു പോൾ, ജോബി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.
ആഘോഷത്തിന്റെ ഭാഗമായി മധുര വിതരണം, അനുമോദന പ്രസംഗങ്ങൾ എന്നിവ നടന്നു. യു.ഡി.എഫിന്റെ വിജയം ജനാധിപത്യ മൂല്യങ്ങൾക്കും വികസനപരമായ ഭരണത്തിനുമുള്ള ജനങ്ങളുടെ പിന്തുണയാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഈ വിജയം നിർണായകമാണെന്നും ജനക്ഷേമം മറന്ന, അഴിമതിയും സ്വജന പക്ഷപാതവും നിറഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ പ്രവർത്തികളാണ് ഈ യു.ഡി.എഫ് ജനകീയ മുന്നേറ്റത്തിന്റെ കാരണമെന്ന് യോഗം വിലയിരുത്തി.
കൂടാതെ, മുഖ്യ മന്ത്രി വി.ഡി. സതീശന്റെ വ്യക്തിപ്രഭാവവും രാഷ്ട്രീയ അനുഭവസമ്പത്തും കേരളത്തിൽ ഭരണതുടർച്ചയ്ക്ക് വഴിവെക്കുമെന്ന അഭിപ്രായവും ഭൂരിപക്ഷം പങ്കുവെച്ചു.
പരിപാടി ഐക്യത്തിന്റെയും ജനാധിപത്യത്തിന്റെയും സന്ദേശത്തോടെയാണ് സമാപിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
