ഒന്റാറിയോ: യു.എസിലേയ്ക്ക് കടന്നതിനും അതിര്‍ത്തിയില്‍വെച്ച് സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും കനേഡിയന്‍ സ്ത്രീക്കെതിരെ അമേരിക്കയില്‍ കേസെടുത്തതായി എഫ്ബിഐ. ചൊവ്വാഴ്ച നടന്ന സംഭവത്തില്‍ ഫെഡറല്‍ ഓഫീസറെ ആക്രമിച്ചതിനും അനതികൃതമായി യു.എസില്‍ പ്രവേശിച്ചതിനും പ്രതിക്കെതിരെ വെവ്വേറെ കുറ്റം ചുമത്തിയെന്നാണ് റിപ്പോര്‍ട്ട്.
യു.എസ് ജില്ലാ കോടതി രേഖകളില്‍ ബ്രിട്ടീഷ് കൊളംബിയയിലെ സറേയുടെ തെക്ക് ഭാഗത്തുള്ള പീസ് ആര്‍ച്ച് അതിര്‍ത്തി ക്രോസിംഗില്‍ മരിജുവാനകൊണ്ടുള്ള പേന കൈവശം വച്ചതിന് സ്ത്രീക്ക് പ്രവേശനം നിഷേധിച്ചതായി എഫ്ബിഐ ആരോപിച്ചു. ഇതേത്തുടര്‍ന്നാണ് സ്ത്രീ ആക്രമാസക്ത ആയതെന്നും എഫ്ബിഐ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
