ഒട്ടാവ: കാനഡയിൽ പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിപ്പിക്കാൻ ഫെഡറൽ സർക്കാർ. ഉപഭോക്തൃ വിലസൂചിക (CPI) അടിസ്ഥാനമാക്കി പാസ്‌പോർട്ട് നിരക്കുകൾ നിശ്ചയിക്കാനുള്ള പുതിയ നീക്കത്തിന്റെ ഭാഗമായാണ് ഈ വർദ്ധനവ്. മാർച്ച് 31 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.ഏപ്രിലിലെ കണക്കുകൾ പ്രകാരം 2.7 ശതമാനം വർദ്ധനവാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
5 വർഷത്തെ പാസ്‌പോർട്ട് (കാനഡയിൽ നിന്ന് അപേക്ഷിക്കുന്നവർക്ക്): $123.24 ആയി ഉയരും. 10 വർഷത്തെ പാസ്‌പോർട്ട് (കാനഡയ്ക്ക് പുറത്ത് നിന്ന് അപേക്ഷിക്കുന്നവർക്ക്): $267.02 നൽകേണ്ടി വരും.
നിലവിലെ ഫീസ് ഘടന ഉപയോഗിച്ച് പാസ്‌പോർട്ട് സേവനങ്ങളുടെ ചിലവ് താങ്ങാൻ കഴിയില്ലെന്ന് ഇമിഗ്രേഷൻ വിഭാഗം (IRCC) വ്യക്തമാക്കി. കഴിഞ്ഞ വർഷങ്ങളിൽ പണപ്പെരുപ്പം ഉയർന്നതുമൂലം പാസ്‌പോർട്ട് വിഭാഗത്തിന് 121 മില്യൺ ഡോളറിന്റെ നഷ്ടം സംഭവിച്ചിട്ടുണ്ട്.
ഐടി സേവനങ്ങൾ, ജീവനക്കാരുടെ ശമ്പളം, ആഭ്യന്തര ഡെലിവറി ചിലവുകൾ എന്നിവ നിലവിലെ ഫീസിൽ ഉൾപ്പെടുന്നില്ല. അതിനാൽ, സേവനങ്ങളുടെ യഥാർത്ഥ ചിലവ് ഈടാക്കുന്നതിനായി ഫീസ് ഘടനയിൽ സമഗ്രമായ മാറ്റം വരുത്താനാണ് സർക്കാർ പദ്ധതി.
സർക്കാർ നീക്കത്തിനെതിരെ എൻഡിപി (NDP), കൺസർവേറ്റീവ് പാർട്ടികൾ രംഗത്തെത്തി. സാധാരണക്കാരായ കാനഡക്കാർക്കും കുറഞ്ഞ വരുമാനക്കാർക്കും വലിയൊരു സാമ്പത്തിക ബാധ്യതയാണിതെന്ന് എൻഡിപി വിമർശിച്ചു.
പാസ്‌പോർട്ട് ലഭിക്കാനുള്ള കാലതാമസവും സർവീസിലെ പോരായ്മകളും നിലനിൽക്കുമ്പോൾ നിരക്ക് വർദ്ധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പാർട്ടി വ്യക്തമാക്കി. 2025-ൽ മാത്രം നിശ്ചിത സമയത്തിനുള്ളിൽ പാസ്‌പോർട്ട് നൽകാത്തതിനെത്തുടർന്ന് ലക്ഷക്കണക്കിന് ഡോളർ റീഫണ്ടായി നൽകേണ്ടി വന്ന സാഹചര്യം അവർ ചൂണ്ടിക്കാട്ടി.
പാസ്‌പോർട്ട് നിരക്ക് വർദ്ധനവ് കുറഞ്ഞ വരുമാനക്കാർ, വലിയ കുടുംബങ്ങൾ, വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ എന്നിവരെ സാരമായി ബാധിക്കുമെന്ന് സർക്കാർ തന്നെ സമ്മതിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
