വിദേശസഹായ നയത്തിൽ മാറ്റം; ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് കാനഡയിൽ സ്വീകാര്യതയേറുന്നു

FEBRUARY 4, 2026, 12:18 PM

നിർണായക ധാതുക്കളുടെ വിപണിയിലുള്ള ചൈനയുടെ ആധിപത്യം മറികടക്കാൻ ട്രംപ് ഭരണകൂടം സഹകരണം തേടുന്നതിനിടെ, കനേഡിയൻ മന്ത്രി അനിത ആനന്ദ് വാഷിംഗ്ടണിൽ അന്താരാഷ്ട്ര പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും.

ധാതു വിതരണ ശൃംഖലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആതിഥേയത്വം വഹിക്കുന്ന യോഗത്തിൽ യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.

അപൂർവ ധാതുക്കളുടെ ലഭ്യത ഉറപ്പാക്കാൻ ഈ ഒത്തുചേരൽ സഹായകമാകുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രസ്താവനയിൽ പറഞ്ഞു. തന്ത്രപ്രധാന ധാതുക്കളുടെ കരുതൽ ശേഖരം ലക്ഷ്യമിട്ടുള്ള 'പ്രോജ്ര്രക് വോൾട്ട്' ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നീക്കം.

vachakam
vachakam
vachakam

വിദേശസഹായം വ്യാപാര പങ്കാളികളിലേക്ക് കേന്ദ്രീകരിക്കാൻ കാനഡ

കാനഡയുടെ അന്താരാഷ്ട്ര സഹായ പദ്ധതികൾ ഇനിമുതൽ രാജ്യത്തിന് സാമ്പത്തിക നേട്ടമുണ്ടാക്കുന്ന വ്യാപാര പങ്കാളികളിലേക്ക് കേന്ദ്രീകരിക്കുമെന്ന് വിദേശസഹായ ചുമതലയുള്ള സ്റ്റേറ്റ് സെക്രട്ടറി രൺദീപ് സരായ് പറഞ്ഞു. വികസന ഫണ്ടുകൾ വ്യാപാര വികസനവുമായി ബന്ധിപ്പിക്കാനാണ് മുൻഗണനയെന്ന് അദ്ദേഹം വ്യക്തമാക്കി.

ആഗോള വ്യാപാര രംഗത്തെ മാറ്റങ്ങൾക്കനുസരിച്ച് കാനഡ പുതിയ പാതകൾ കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത നാല് വർഷത്തിനുള്ളിൽ വിദേശസഹായ ബജറ്റിൽ നിന്ന് 2.7 ബില്യൺ ഡോളർ വെട്ടിക്കുറയ്ക്കാനുള്ള ഫെഡറൽ ഗവൺമെന്റ് തീരുമാനത്തിന് പിന്നാലെയാണ് ഈ പ്രസ്താവന.

vachakam
vachakam
vachakam

ചൈനീസ് ഇലക്ട്രിക് വാഹനങ്ങളെ സ്വാഗതം ചെയ്ത് കനേഡിയൻമാർ

ചില ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിലും, ചൈനീസ് നിർമ്മിത ഇലക്ട്രിക് വാഹനങ്ങൾ കാനഡയിൽ വിൽക്കുന്നതിനെ ഭൂരിഭാഗം കനേഡിയൻമാരും പിന്തുണയ്ക്കുന്നതായി പുതിയ സർവേ ഫലം. ചൈനീസ് ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ 100 ശതമാനത്തിൽ നിന്ന് 6.1 ശതമാനമായി കുറയ്ക്കാൻ കാനഡ അടുത്തിടെ തീരുമാനിച്ചിരുന്നു.

പ്രതിവർഷം 49,000 വാഹനങ്ങൾ എന്ന പരിധിയിലാണ് ഈ ഇളവ്. ഇതിന് പകരമായി കനേഡിയൻ കാർഷിക ഉൽപ്പന്നങ്ങൾക്കുമേലുള്ള നിയന്ത്രണങ്ങൾ ചൈനയും നീക്കിയേക്കും. ലെഗർ നടത്തിയ വോട്ടെടുപ്പിൽ പങ്കെടുത്ത 61 ശതമാനം പേരും ചൈനീസ് വാഹനങ്ങൾ വിപണിയിലെത്തുന്നതിനെ പിന്തുണച്ചു.

vachakam
vachakam
vachakam

ഇതിൽ 24 ശതമാനം പേർ തീരുമാനത്തെ ശക്തമായി പിന്തുണച്ചപ്പോൾ 38 ശതമാനം പേർ ഭാഗികമായ പിന്തുണ അറിയിച്ചു. 55 വയസ്സിന് മുകളിലുള്ളവരിലും പുരുഷന്മാരിലുമാണ് ഈ കരാറിനെക്കുറിച്ച് കൂടുതൽ അവബോധമുള്ളതെന്നും സർവേ വ്യക്തമാക്കുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam