ഒട്ടാവ: ദശലക്ഷക്കണക്കിന് വർക്ക് പെർമിറ്റുകൾ കാലഹരണപ്പെടുന്നതോടെ കാനഡയിൽ അനധികൃത കുടിയേറ്റത്തിൽ കുത്തനെ വർധനവ് ഉണ്ടാവാൻ സാധ്യത. 2026 മധ്യത്തോടെ രണ്ട് ദശലക്ഷത്തിലധികം ആളുകൾ നിയമപരമായ പദവിയില്ലാതെ രാജ്യത്ത് താമസിക്കുന്നുണ്ടാകുമെന്ന് ഇമിഗ്രേഷൻ അനലിസ്റ്റ് കൻവർ സെയ്‌റ പറയുന്നത്. അവരിൽ പകുതിയോളം പേർ ഇന്ത്യയിൽ നിന്നുള്ളവരായിരിക്കാമെന്ന് അദ്ദേഹം കണക്കാക്കുന്നു.
2025 അവസാനത്തോടെ ഏകദേശം 1.05 ദശലക്ഷം വർക്ക് പെർമിറ്റുകൾ കാലഹരണപ്പെട്ടതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) യുടെ കണക്കുകൾ കാണിക്കുന്നു. 2026 ൽ 927,000 പെർമിറ്റുകൾ കൂടി കാലഹരണപ്പെടും. സാധാരണ ഒരുവർഷത്തെ കോഴ്‌സ് എടുത്താൽ ഒരു വർഷം മുതൽ രണ്ട് വർഷം വരെയും രണ്ട് വർഷത്തെ കോഴ്‌സാണെങ്കിൽ മൂന്ന് വർഷം വരെയും വർക്ക് പെർമിറ്റ് ലഭിക്കാറുണ്ട്.
ഈ കാലയളവിലാണ് ഇവർ ജോലിക്ക് കയറേണ്ടുന്നത്. അവിടെനിന്ന് വർക്ക് വിസ സംഘടിപ്പിച്ച് ജോലിയിൽ തുടർന്നാൽ മാത്രമേ കുടിയേറ്റം സാധ്യമാകൂ. എന്നാൽ ഇങ്ങനെ വർക്ക് പെർമിറ്റ് കാലത്ത് തുടർന്ന വിദ്യാർത്ഥികൾക്കാണ് അവരുടെ പെർമിറ്റ് കാലാവധി അവസാനിക്കുന്നത്.
വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞാൽ, പുതിയ വിസ നേടുകയോ സ്ഥിര താമസം നേടുകയോ ചെയ്തില്ലെങ്കിൽ ഉടമകൾക്ക് അവരുടെ നിയമപരമായ പദവി നഷ്ടപ്പെടുമെന്ന് സെയ്‌റ പറഞ്ഞു. 2026 ലെ ആദ്യ മൂന്ന് മാസങ്ങളിൽ മാത്രം ഏകദേശം 315,000 പേർക്ക് അവരുടെ പദവി നഷ്ടപ്പെടുമെന്ന് സെയ്‌റ പറഞ്ഞു. ഇത് ഇമിഗ്രേഷൻ സംവിധാനത്തിൽ വലിയ കാലതാമസവും സമ്മർദ്ദവും സൃഷ്ടിച്ചേക്കാം. ഇതോടെ നിരവധി വിദ്യാർത്ഥികൾ ഇന്ത്യയിലേക്ക് തിരിച്ച് വരേണ്ടിവരുമെന്നാണ് കാനഡയിൽനിന്നും പുറത്തുവരുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
