സ്വര്‍ണവും ഇന്ത്യക്കാരും തമ്മിൽ വല്ലാത്തൊരു ബന്ധമാണ്. വിവാഹങ്ങളിലും മറ്റ് ചടങ്ങുകളിലും ഇന്ത്യക്കാര്‍ക്ക് സ്വര്‍ണം കൂടിയേ തീരു. രാജ്യത്തെ സ്ത്രീകളും വ്യാപകമായി സ്വര്‍ണം ഉപയോഗിക്കുന്നുണ്ട്. ഇപ്പോൾ ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ നിക്ഷേപമുള്ളത് ഇന്ത്യൻ കുടുംബങ്ങളിലാണെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
2020-21 വര്‍ഷത്തില്‍ 13,000 ടണ്‍ വരെയായിരുന്നു ഇന്ത്യയിലെ കുടുംബങ്ങളുടെ കൈവശമുള്ള സ്വര്‍ണനിക്ഷേപം. 2023ല്‍ ഇത് 25,000 ടണ്ണായി വര്‍ധിച്ചു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യയിലെ സ്വര്‍ണനിക്ഷേപത്തിന്റെ മൂല്യം കണക്കാക്കിയാല്‍ ജി.ഡി.പിയുടെ 40 ശതമാനം വരുമത്. ലോകത്തിലെ സ്വര്‍ണത്തിന്റെ 11 ശതമാനവും ഇന്ത്യൻ കുടുംബങ്ങളിലാണ്. യു.എസ്, സ്വിറ്റ്സര്‍ലാൻഡ്, ജര്‍മനി എന്നീ രാജ്യങ്ങളേക്കാളും കൂടുതല്‍ സ്വര്‍ണനിക്ഷേപം ഇന്ത്യയിലെ കുടുംബങ്ങളിലുണ്ട്.
എന്നാൽ കരുതല്‍ സ്വര്‍ണ ശേഖരത്തിന്റെ കണക്കെടുത്താല്‍ ഇന്ത്യയല്ല ഒന്നാമത്. 8133.5 മെട്രിക് ടണ്‍ ശേഖരവുമായി യു.എസാണ് ഒന്നാമത്. ജര്‍മനിയാണ് പട്ടികയില്‍ രണ്ടാമത്. 3359.1 മെട്രിക് ടണ്ണാണ് ജര്‍മനിയുടെ സ്വര്‍ണ കരുതല്‍ ശേഖരം. 2451.8 മെട്രിക് ടണ്‍ സ്വര്‍ണ കരുതല്‍ ശേഖരമുള്ള ഇറ്റലിയാണ് പട്ടികയില്‍ മൂന്നാമത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്