ന്യൂഡെല്‍ഹി: ഇലോണ്‍ മസ്‌കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യുഎസില്‍ നടന്ന കൂടിക്കാഴ്ചക്ക് പിന്നാലെ ഇന്ത്യയില്‍ റിക്രൂട്ട്‌മെന്റ് ആരംഭിച്ച് ടെസ്ല ഇന്‍ക്. കസ്റ്റമര്‍ ഫേസിംഗ്, ബാക്ക്-എന്‍ഡ് ജോലികള്‍ ഉള്‍പ്പെടെ 13 പോസ്റ്റുകളിലേക്ക് കമ്പനി ഉദ്യോഗാര്‍ത്ഥികളെ തേടുന്നെന്ന് ലിങ്ക്ഡ്ഇന്‍ പേജിലെ പരസ്യങ്ങള്‍ പറയുന്നു.
സര്‍വീസ് ടെക്നീഷ്യന്‍, വിവിധ അഡൈ്വസറി റോളുകള്‍ എന്നിവയുള്‍പ്പെടെ കുറഞ്ഞത് അഞ്ച് തസ്തികകളെങ്കിലും മുംബൈയിലും ഡെല്‍ഹിയിലും ലഭ്യമാണ്. അതേസമയം കസ്റ്റമര്‍ എന്‍ഗേജ്മെന്റ് മാനേജര്‍, ഡെലിവറി ഓപ്പറേഷന്‍സ് സ്പെഷ്യലിസ്റ്റ് തുടങ്ങിയ ഓപ്പണിംഗുകള്‍ മുംബൈയ്ക്ക് മാത്രമായിരുന്നു.
ഉയര്‍ന്ന ഇറക്കുമതി തീരുവയെക്കുറിച്ചുള്ള ആശങ്കകള്‍ കാരണം ടെസ്ല ഇന്ത്യയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. 40,000 ഡോളറിന് മുകളില്‍ വിലയുള്ള ഹൈ-എന്‍ഡ് കാറുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 110% ല്‍ നിന്ന് 70% ആയി ഇന്ത്യ അടുത്തിടെ കുറച്ചതാണ് കമ്പനിയുടെ മനംമാറ്റത്തിന് കാരണം.
ചൈനയെ അപേക്ഷിച്ച് ഇന്ത്യയുടെ ഇവി വിപണി ഇപ്പോഴും ശൈശവ ദശയിലാണ്. ഒരു ദശാബ്ദത്തിനിടയിലെ ഇവി വില്‍പ്പനയിലെ ആദ്യത്തെ വാര്‍ഷിക ഇടിവ് അടുത്തിടെ ടെസ്ല രേഖപ്പെടുത്തി. ഇന്ത്യയുടെ ഇലക്ട്രിക് കാര്‍ വില്‍പ്പന കഴിഞ്ഞ വര്‍ഷം 100,000 യൂണിറ്റിനടുത്താണ്. ചൈനയില്‍ വിറ്റത് 11 ദശലക്ഷം ഇവികളും.
കഴിഞ്ഞയാഴ്ച വാഷിംഗ്ടണില്‍ മസ്‌കും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി മോദി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് ടെസ്ല ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്