മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് കുത്തനെ കുറച്ചതോടെ ഓഹരി വിപണിയിലും ഉണർവ്. ആർബിഐ എംപിസി നയം പ്രഖ്യാപിച്ചതിന് പിന്നാലെ ബാങ്കുകളും എൻബിഎഫ്‌സികളും ഉൾപ്പെടെയുള്ള ധനകാര്യ ഓഹരികൾ ഉയർന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
റിസർവ് ബാങ്കിന്റെ പ്രഖ്യാപനം വന്നതോടെ ബാങ്ക് ഓഹരികളിൽ കുത്തനെയുള്ള കുതിപ്പ് ആണ് ഉണ്ടായത്. നിഫ്റ്റി ബാങ്ക് സൂചിക 1.2 ശതമാനം ഉയർന്ന് എക്കാലത്തെയും ഉയർന്ന നിരക്കായ 56,433 ൽ എത്തി. എച്ച്ഡിഎഫ്‌സി എഎംസി, ചോളമണ്ഡലം ഫിനാൻസ്, എസ്‌ബിഐ കാർഡ്, ബജാജ് ട്വിൻസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ശ്രീറാം ഫിനാൻസ്, ആക്സിസ് ബാങ്ക് എന്നിവയുൾപ്പെടെ നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ് സൂചിക 2 ശതമാനം ഉയർന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്