ദില്ലി: റിപ്പോ നിരക്ക് കുറച്ച് റിസർവ് ബാങ്ക്. അടിസ്ഥാന പലിശ നിരക്കായ റിപ്പോയിൽ കാൽ ശതമാനം ഇളവാണ് പ്രഖ്യാപിച്ചത്.
ഇതോടെ റിപ്പോ നിരക്ക് ആറ് ശതമാനമായി. ബാങ്കുകൾ വിതരണം ചെയ്യുന്ന ഭവന, വാഹന, വിദ്യാഭ്യാസ, കാർഷിക, സ്വർണപ്പണയ, മറ്റ് വ്യക്തിഗത വായ്പകളുടെ പലിശനിരക്കും ആനുപാതികമായി കുറയും.
പണപ്പെരുപ്പം കുറയുന്ന സാഹചര്യവും അനിവാര്യമായ വളർച്ചയും കണക്കിലെടുത്താണ് തുടർച്ചയായി രണ്ടാം തവണയും നിരക്ക് കുറയ്ക്കാൻ റിസർവ് ബാങ്ക് തയ്യാറായത്.
സമ്പദ്ഘടനയ്ക്ക് കരുത്തുപകരാൻ പണലഭ്യത വർധിപ്പിക്കാനുള്ള നടപടികളുമായി ആർബിഐ മുന്നോട്ടുപോകുകയുമാണ്.
രാജ്യത്തെ പണപ്പെരുപ്പം നാല് ശതമാനത്തിന് താഴെ നിർത്തുകയെന്ന ലക്ഷ്യം കൈവരിച്ചതും ആർബിഐയ്ക്ക് ആത്മവിശ്വാസം നൽകിയിട്ടുണ്ട്. ഫെബ്രുവരിയിൽ 3.61 ശതമാനമായിരുന്നു പണപ്പെരുപ്പം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്