ഡൽഹി: പേടിഎമ്മിന് അതിൻ്റെ യുപിഐ (യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ്) അടിസ്ഥാനമാക്കിയുള്ള പേയ്‌മെൻ്റ് ബിസിനസ്സ് പേടിഎം പേയ്‌മെൻ്റ് ബാങ്കിൽ നിന്ന് മറ്റ് നാലോ അഞ്ചോ ബാങ്കുകളിലേക്ക് മാറ്റാമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ).
ഈ ബാങ്കുകളിലേക്ക് നിലവിലുള്ള അക്കൗണ്ടുകളുടെ മൈഗ്രേഷൻ പൂർത്തിയാകുന്നതുവരെ പുതിയ ഉപയോക്താക്കളെ ചേർക്കുന്നത് നിർത്താൻ പേടിഎമ്മിനോട് ആർബിഐ ആവശ്യപ്പെട്ടു. മാർച്ച് 15ന് ശേഷം ബാങ്കിംഗ് സേവനങ്ങൾ നൽകുന്നത് നിർത്തണമെന്ന് പേടിഎം പേയ്‌മെൻ്റ് ബാങ്കിന് ആർബിഐ നേരത്തെ നിർദ്ദേശം നൽകിയിരുന്നു.
അറ്റ് പേടിഎം (@paytm) എന്ന ഹാൻഡിലിലേക്ക് ഇനി ഉപയോക്താക്കളെ ചേർക്കാൻ ആകില്ല. മാർച്ച് 15നുശേഷം വാലറ്റോ ഫാസ്ടാഗോ റീചാർജ് ചെയ്യാനും കഴിയില്ല. എന്നാൽ വാലറ്റിലുള്ള തുക തീരുംവരെ ഉപയോഗിക്കാം. പുതിയ ഫാസ്ടാഗ് ക്രമീകരണത്തിലേക്ക് മാറാനാണ് ആർബിഐ സമയം നീട്ടി നൽകിയത്.
പ്രതിസന്ധിയിലായതോടെ പേടിഎം യുപിഐ പേയ്‌മെന്റുകൾക്കുള്ള പങ്കാളിത്തത്തിനായി എച്ച്‌ഡിഎഫ്‌സി , ആക്‌സിസ് , സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുമായി ചർച്ചകൾ നടത്തിവരികയാണ്. പെട്ടെന്ന് തന്നെ ബാങ്കിംഗ് പങ്കാളിത്തം ആരംഭിക്കുന്നതിനാണ് കമ്പനി നീക്കം.
നിലവിൽ തങ്ങളുടെ നോഡൽ അക്കൗണ്ട് പേടിഎം ആക്സിസ് ബാങ്കിലേക്ക് മാറ്റിയിട്ടുണ്ട്. നാലോ അഞ്ചോ ബാങ്കുകളെ നോഡൽ ബാങ്കായി നിശ്ചയിക്കണമെന്നാണ് ആർ.ബി.ഐ നിർദേശം. ആമസോൺ പേ, ഗൂഗ്ൾ പേ, ഫോൺപേ, വാട്സ്ആപ് തുടങ്ങി 22 സ്ഥാപനങ്ങൾക്കാണ് ടി.പി.എ.പി ലൈസൻസുള്ളത്. @okhdfcbank, @okaxis , @oksbi, @okicici തുടങ്ങിയ യു.പി.ഐ ഹാൻഡിലുകളാണ് ഇവ ഉപയോഗിക്കുന്നത്.
ആർബിഐ നീട്ടി നൽകിയ സമയപരിധി മാർച്ച് 15 ന് അവസാനിക്കും. നിലവിലുള്ള എല്ലാ പേടിഎം ഉപഭോക്താക്കളെയും മറ്റൊരു പേയ്‌മെൻറ് സേവന ദാതാവിലേക്ക് മാറ്റാൻ മൂന്ന് മുതൽ ആറ് മാസം വരെ എടുത്തേക്കാം. ജനുവരിയിൽ മാത്രം പേടിഎം ആപ്ലിക്കേഷൻ വഴി 1.4 ബില്യൺ യുപിഐ ഇടപാടുകൾ നടന്നതായാണ് കണക്കുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്