മുകേഷ് അംബാനിയും ഇഷ അംബാനിയും നയിക്കുന്ന റിലയന്‍സ് ബ്രാന്‍ഡ് ബോളിവുഡ് നടി ആലിയ ഭട്ടിന്റെ ചില്‍ഡ്രന്‍ വെയര്‍ ബ്രാന്‍ഡായ എഡ്-എ-മമ്മ വാങ്ങാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ദി ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, 300-350 കോടി രൂപയുടെ വന്‍ ഇടപാടില്‍ ആലിയ ഭട്ടിന്റെ ബ്രാന്‍ഡ് വാങ്ങാന്‍ അംബാനിമാര്‍ പദ്ധതിയിടുന്നതായാണ് സൂചന. 2020 ഒക്ടോബറിലാണ് ആലിയ ഭട്ട് എഡ്-എ-മമ്മ അവതരിപ്പിച്ചത്.
അതിനുശേഷം ബ്രാന്‍ഡിന് ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചു. എഡ്-എ-മമ്മ കൂടുതലും ഓണ്‍ലൈന്‍ സേവനമാണ് നല്‍കുന്നത്. ഇത് മിക്ക ഡിജിറ്റല്‍ മാര്‍ക്കറ്റുകളിലും ലഭ്യമാണ്.
എഡ്-എ-മമ്മയുടെ ഏറ്റെടുക്കല്‍ കുട്ടികളുടെ വസ്ത്ര വിഭാഗത്തില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാന്‍ മുകേഷ് അംബാനിയെയും ഇഷ അംബാനിയെയും സഹായിക്കുമെന്ന് ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ആലിയ ഭട്ടിന്റെ എഡ്-എ-മമ്മയ്ക്ക് ഈ വര്‍ഷം ആദ്യം 150 കോടിയിലധികം മൂല്യമാണ് കണക്കാക്കിയത്. മുകേഷും ഇഷ അംബാനിയും വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്ന ഈ ബ്രാന്‍ഡ് 2-14 വയസ് പ്രായമുള്ള കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്നു.
റിലയന്‍സ് റീട്ടെയിലിന് നിലവില്‍ 918000 കോടി രൂപയിലധികം മൂല്യമുണ്ട്. അത്തരം ഏറ്റെടുക്കലുകള്‍ ബ്രാന്‍ഡിനെ കൂടുതല്‍ വേഗത്തില്‍ വളരാന്‍ സഹായിക്കും. മൂല്യനിര്‍ണ്ണയത്തിന്റെ കാര്യത്തില്‍ ഐടിസി, എച്ച്യുഎല്‍ തുടങ്ങിയ എഫ്എംസിജി ഭീമന്മാരെ ഇതിനകം റിലയന്‍സ് മറികടന്നു.
2022 ഓഗസ്റ്റില്‍ ഇഷ അംബാനിയെ റിലയന്‍സ് റീട്ടെയിലിന്റെ പുതിയ ലീഡറായി മുകേഷ് അംബാനി തിരഞ്ഞെടുത്തു. ആ സമയത്ത് സ്ഥാപനത്തിന് 2 ലക്ഷം കോടി രൂപയുടെ വിറ്റുവരവ് നേടാന്‍ കഴിഞ്ഞു. ജിമ്മി ചൂ, ജോര്‍ജിയോ അര്‍മാനി, ഹ്യൂഗോ ബോസ്, വെര്‍സേസ്, മൈക്കല്‍ കോര്‍സ്, ബ്രൂക്സ് ബ്രദേഴ്സ്, അര്‍മാനി എക്സ്ചേഞ്ച്, ബര്‍ബെറി തുടങ്ങി നിരവധി ആഗോള ബ്രാന്‍ഡുകള്‍ റിലയന്‍സ് റീട്ടെയില്‍ പങ്കാളി ബ്രാന്‍ഡായി ഇന്ത്യയില്‍ ലഭ്യമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്