മാർക്ക് സക്കർബർഗ് ബിസിനസ്സ് കൊണ്ട് ലോകം കീഴടക്കിയ ആളാണ്. ലോകത്തിലെ തന്നെ സമ്പന്നരുടെ പട്ടിക എടുത്താൽ അതിൽ മുന്‍പന്തിയിലുള്ള ആളാണ് സക്കർബർഗ്. ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്,ഇൻസ്റ്റാഗ്രാം, ത്രെഡ്സ്, ഹൊറൈസൺ മെറ്റാവേർസ് എന്നിവ ഇതിൽ ഉൾപ്പെടുന്ന മെറ്റ കമ്പനിയുടെ തലവനാണ് സക്കർബർഗ്.
എന്നാൽ സോഷ്യൽ മീഡിയയിൽ മാത്രമല്ല മറ്റ് പല കമ്പനികളിലും അദ്ദേഹം നിക്ഷേപം നടത്തുന്നുണ്ട്. ഏറ്റവും അവസാനമായി ഹവായ് സംസ്ഥാനത്തില്‍ പെടുന്ന പസഫിക് ദ്വീപായ കവായിലെ കൊയോലൗ റാഞ്ചിൽ കന്നുകാലികളെ വളർത്തുന്ന പുതിയ സംരംഭം ആരംഭിച്ചിരിക്കുകയാണ് മാർക്ക് സക്കർബർഗ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ മാർക്ക് സക്കർബർഗ് തന്നെയാണ് ഈ കാര്യം അറിയിച്ചത്. മികച്ച ഗുണനിലവാരമുള്ള ബീഫ് എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് പുതിയ സംരഭത്തിലൂടെ സക്കർബർഗ് ഉദ്ദേശിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ലോകത്തിലെ ഏറ്റവും ഉയർന്ന ഗുണനിലവാരമുള്ള ബീഫ് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ താൻ ഇപ്പോൾ കന്നുകാലികളെ വളർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഇതിനായി തദ്ദേശീയമായി വിളയിച്ചെടുത്ത വിഭവങ്ങൾ കന്നുകാലികൾക്ക് തീറ്റയായി ഉപയോഗിക്കുമെന്നും സക്കർബർഗ് പറയുന്നു.
അതേസമയം സക്കർബർഗ് ബീഫ് സംരംഭം പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹത്തിനെതിരെ സസ്യാഹാരികള്‍ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. എന്നാൽ ഈ പ്രതിഷേധത്തെ കുറിച്ച് ഇതുവരെ അദ്ദേഹം പ്രതികരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്