വ്യാജ ചീസിന്റെ പേരിൽ ലോകത്തിലെ ഏറ്റവും വലിയ ഹാംബർഗർ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റായ മക്‌ഡൊണാൾഡ് വിവാദത്തിൽ പെട്ട വാർത്ത എല്ലാ മാധ്യമങ്ങളും വലിയ വാർത്ത ആക്കിയിരുന്നു. ഇപ്പോൾ കമ്പനി വിവാദത്തിൽ പെട്ട സാഹചര്യത്തിൽ പിസ ഹട്ട്, കെഎഫ്സി, ബർഗർ കിംഗ് തുടങ്ങിയവുമായി ബന്ധപ്പെട്ട ഓഹരികൾ ഇടിഞ്ഞു എന്നാണ് പുറത്തു വരുന്ന വിവരം.
മക്ഡൊണാൾഡ് ഫ്രൈഞ്ചൈസിയായ വെസ്റ്റ്ലൈഫ് ഫുഡ് വേൾഡിൻറെ ഓഹരി വില 2.78 ശതമാനം ആണ് ഇടിഞ്ഞത്. ഡൊമിനോയുടെ ഫ്രാഞ്ചൈസി ഓപ്പറേറ്ററായ ജൂബിലന്റ് ഫുഡ് വർക്ക്സിന്റെ ഓഹരികൾ 0.9% നഷ്ടം നേരിട്ടു. ബർഗർ കിംഗ് ഓപ്പറേറ്ററായ റെസ്റ്റോറന്റ് ബ്രാൻഡ്‌സ് ഏഷ്യയുടെ ഓഹരികൾ 4 ശതമാനമാണ് ഇടിഞ്ഞത്. പിസ ഹട്ട്, കെഎഫ്‌സി എന്നിവയുടെ ഓപ്പറേറ്ററായ ദേവയാനി ഇൻറർനാഷണൽ ഓഹരി വില 3.94 ശതമാനവും ഇടിഞ്ഞിട്ടുണ്ട്.
ഗുജറാത്തിലെ അഹമ്മദ്‌നഗറിൽ മക്‌ഡൊണാൾഡ് ഔട്ട്‌ലെറ്റിന്റെ ലൈസൻസ് എഫ്ഡിഎ സസ്‌പെൻഡ് ചെയ്‌തതോടെയാണ് വിവാദങ്ങൾക്ക് ആരംഭം. ഫ്രാഞ്ചൈസി തങ്ങളുടെ ഉൽപ്പന്നങ്ങളിൽ യഥാർത്ഥ ചീസിന് പകരം ബദൽ ഉൽപ്പന്നങ്ങൾ വയ്ക്കുന്നതായി ആരോപിച്ചാണ് ഔട്ട്‌ലെറ്റിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തത്. ഉൽപ്പന്നങ്ങളുടെ പേരിൽ നിന്ന് ചീസ് എന്ന വാക്ക് ഒഴിവാക്കിയതോടെയാണ് കമ്പനിയുടെ ലൈസൻസ് പുനഃസ്ഥാപിച്ചത്.
അതേസമയം ഡിസ്‌പ്ലേ, ലേബൽ ചട്ടങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ മക്‌ഡൊണാൾഡിന്റെ എല്ലാ ഔട്ട്‌ലെറ്റുകളിലും മറ്റ് പ്രമുഖ ഫാസ്റ്റ്ഫുഡ് ശൃംഖലകളിലും വ്യാപകമായ പരിശോധന ഉണ്ടായേക്കുമെന്നുള്ള സൂചനകളെ തുടർന്നാണ് ഈ ഓഹരികളുടെ വിലയിടിഞ്ഞത്. ഡോമിനോസ്, പിസ്സ ഹട്ട്, ബർഗർ കിംഗ്, കെഎഫ്‌സി തുടങ്ങിയവയുടെ ഔട്ട്‌ലെറ്റുകളിലേക്ക് പരിശോധന നീണ്ടേക്കും എന്നാണ് പുറത്തു വരുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്