കൂട്ടപിരിച്ചുവിടലിന് ഒരുങ്ങി ഇന്റൽ. തങ്ങളുടെ ഫൗണ്ടറി ജീവനക്കാരിൽ 15% മുതൽ 20% വരെ പേരെ പിരിച്ചുവിടാൻ ഒരുങ്ങുകയാണ് കമ്പനി. ഇന്റലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിൽ വെട്ടിക്കുറവുകളിൽ ഒന്നാണിത്.
ലോകമെമ്പാടുമുള്ള 10,000-ത്തിലധികം ഇന്റൽ ജീവനക്കാരെ ഇത് ബാധിക്കുമെന്ന്കണക്കാക്കപ്പെടുന്നു. ഇത് കമ്പനിയുടെ നിർമ്മാണ വിഭാഗത്തിന്റെ അഞ്ചിലൊന്ന് വരും.
ലോകമെമ്പാടുള്ള 10 സ്ഥലങ്ങളിലെ 15 വേഫർ ഫാബ്രിക്കേഷൻ പ്ലാന്റുകളിലെ ഇന്റൽ ഫൗണ്ടറി വിഭാഗത്തെ ഈ വെട്ടിച്ചുരുക്കലുകൾ ബാധിക്കും.
ഫാക്ടറിയിലെ ടെക്‌നീഷ്യൻമാർ മുതൽ അടുത്ത തലമുറ മൈക്രോപ്രോസസ്സറുകൾ വികസിപ്പിക്കുന്ന ഗവേഷകർ വരെയുള്ള തസ്തികകളെ ഇത് ബാധിക്കും.
ഇന്റൽ സ്വമേധയാ വിരമിക്കൽ പാക്കേജുകളോ (voluntary buyouts or early retirement packages) വാഗ്ദാനം ചെയ്യില്ല, പകരം പ്രകടന വിലയിരുത്തലുകളുടെയും മുൻഗണനകളുടെയും അടിസ്ഥാനത്തിൽ ജീവനക്കാരെ തിരഞ്ഞെടുക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്