തകർന്നടിഞ്ഞ് രൂപ, കുതിച്ച് ദിര്‍ഹം; പ്രവാസികൾക്ക് പണം അയയ്ക്കാൻ നല്ല സമയം

JULY 29, 2025, 3:34 AM

ദുബായ്: യുഎഇ ദിര്‍ഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം താഴ്ന്ന നിലയിൽ. വിനിമയ നിരക്ക് ഒരു ദിര്‍ഹം 23.6 രൂപ എന്ന നിരക്കിലും  താഴെയായി. ജൂൺ 17ന് ശേഷം ആദ്യമായാണ് ദിര്‍ഹത്തിനെതിരെ രൂപയുടെ മൂല്യം 23.6 എന്ന നിരക്കിലും താഴുന്നത്. 

യുഎഇ ദിര്‍ഹത്തിനെതിരെ കഴിഞ്ഞ ആറ് ആഴ്ചക്കിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് രൂപയുടെ മൂല്യമെത്തിയത്. 

രൂപയുടെ മൂല്യം ഇടിഞ്ഞതോടെ പ്രവാസികള്‍ക്ക് ഈ അവസരം ഗുണകരമാകുകയാണ്. നാട്ടിലേക്ക് പണം അയയ്ക്കാന്‍ ഈ സമയം പ്രയോജനപ്പെടുത്താം. തിങ്കളാഴ്ച (ജൂലൈ 28) ഒരു ദിര്‍ഹത്തിന് 23.59 രൂപയായിരുന്നു. ഇന്ന് ദിര്‍ഹത്തിനെതിരെ 23.64 രൂപ എന്ന നിരക്കിൽ എത്തി. 

vachakam
vachakam
vachakam

അടുത്ത അഞ്ച് മുതല്‍ ഏഴ് ദിവസത്തേക്ക് വരെ രൂപയുടെ മൂല്യം താഴ്ന്ന നിലയില്‍ തന്നെയായിരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ജൂൺ 17ന് ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 23.61ല്‍ എത്തിയിരുന്നു. മാര്‍ച്ച് ആദ്യ വാരമാണ് അതിന് മുമ്പ് രൂപയുടെ വിനിമയ നിരക്ക് 23.6 ലെത്തിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam