ലണ്ടന്‍: ഇന്ത്യയും യുകെയും സുപ്രധാനമായ സ്വതന്ത്ര വ്യാപാര കരാറില്‍ (എഫ്ടിഎ) ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലണ്ടന്‍ സന്ദര്‍ശനത്തിനിടെയാണ് എഫ്ടിഎ ഒപ്പുവെച്ചത്. ഉഭയകക്ഷി വ്യാപാരം മെച്ചപ്പെടുത്താനും വ്യാപാരം പ്രതിവര്‍ഷം 34 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിപ്പിക്കാനും കരാര്‍ ലക്ഷ്യമിടുന്നു. 2023 ഓടെ ഉഭയകക്ഷി വ്യാപാരം 12000 കോടി ഡോളറിലേക്ക് ഉയര്‍ത്താനും ഇരു രാജ്യങ്ങളും ലക്ഷ്യമിട്ടിരിക്കുന്നു.
ഇന്ത്യയും യുകെയും തമ്മിലുള്ള ബന്ധത്തിലെ ഏറ്റവും ചരിത്ര നിമിഷമാണ് സ്വതന്ത്ര വ്യാപാര കരാറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുടെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കും ഭക്ഷ്യ സംസ്‌കാരണ വ്യവസായത്തിനും സ്വതന്ത്ര വ്യാപാര കരാര്‍ പുതിയ അവസരങ്ങള്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
'ഇന്ത്യന്‍ തുണിത്തരങ്ങള്‍, പാദരക്ഷകള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, സീഫുഡ്, എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് ബ്രിട്ടനില്‍ മികച്ച വിപണി പ്രവേശനം ലഭിക്കും. ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഇന്ത്യയിലെ യുവാക്കള്‍, കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ക്കും എംഎസ്എംഇ മേഖലയ്ക്ക് പ്രത്യേകിച്ചും പ്രയോജനകരമാകും.' മോദി പറഞ്ഞു.
ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനെ പ്രശംസിച്ച യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍, യൂറോപ്യന്‍ യൂണിയന്‍ വിട്ടതിനുശേഷം യുകെ ഒപ്പുവച്ച ഏറ്റവും വലിയതും പ്രധാനപ്പെട്ടതുമായ കരാറാണിതെന്ന് പറഞ്ഞു. 'നമ്മുടെ രണ്ട് രാജ്യങ്ങള്‍ക്കും വലിയ നേട്ടങ്ങള്‍ കൈവരുത്തുകയും, വേതനം വര്‍ധിപ്പിക്കുകയും, ജീവിത നിലവാരം ഉയര്‍ത്തുകയും, അധ്വാനിക്കുന്നവരുടെ പോക്കറ്റില്‍ കൂടുതല്‍ പണം നിക്ഷേപിക്കുകയും ചെയ്യുന്ന ഒരു കരാറാണിത്. ഇത് തൊഴില്‍ മേഖലയ്ക്ക് നല്ലതാണ്, ബിസിനസ്സിന് നല്ലതാണ്, താരിഫ് വെട്ടിക്കുറയ്ക്കുകയും വ്യാപാരം ചെലവ് കുറഞ്ഞതും വേഗത്തിലും എളുപ്പമാക്കുകയും ചെയ്യുന്നു,' അദ്ദേഹം പറഞ്ഞു.
ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ പ്രകാരം 99 ശതമാനം ഇന്ത്യന്‍ കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ക്കും താരിഫ് ഒഴിവാക്കിക്കിട്ടും. ഇന്ത്യയുടെ കാര്‍ഷിക മേഖലയായിരിക്കും ഇതില്‍ ഏറ്റവും നേട്ടം കൊയ്യുകയെന്ന് വിലയിരുത്തപ്പെടുന്നു. ക്ഷീര ഉല്‍പ്പന്നങ്ങള്‍, ഭക്ഷ്യ എണ്ണ, ആപ്പിള്‍ തുടങ്ങിയവയ്ക്ക് ഇളവ് നല്‍കിയിട്ടില്ലാത്തതിനാല്‍ ഇന്ത്യയിലെ കര്‍ഷകരെ കരാര്‍ ദോഷകരമായി ബാധിക്കില്ലെന്ന് കേന്ദ്രം പറയുന്നു. ബ്രിട്ടീഷ് കമ്പനികള്‍ക്ക് വിസ്‌കി, ജിന്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, കാറുകള്‍ എന്നിവ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നത് കരാര്‍ എളുപ്പമാക്കുകയും ചെയ്യും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്