മുഹമ്മ: ആലപ്പുഴ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സിപിഒ സന്തോഷ് കുമാർ (45) ആണ് മരിച്ചത്.
മുഹമ്മ കപ്പേളസ്കൂളിന് സമീപമാണ് വീട്. ഭാര്യയും രണ്ട് പെൺ മക്കളും ആണ് സന്തോഷ് കുമാറിനുള്ളത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. കാരണം വ്യക്തമല്ല.
തിങ്കളാഴ്ച നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയതായിരുന്നു സന്തോഷ് കുമാർ. ചൊവ്വാഴ്ച വൈകുന്നേരമായിട്ടും വീട്ടിൽ എത്താതിനെ തുടർന്ന് കുടുംബം പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് സ്റ്റേഷന്റെ മുകളിലത്തെ അടച്ചു പൂട്ടിയ ടെറസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
