ഡൽഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ വ്യാപാരം അവസാനിച്ചത് കനത്ത നഷ്ടത്തോടെയെന്ന് റിപ്പോർട്ട്. വിപണിയിൽ ഇന്ന് സെൻസെക്സും നിഫ്റ്റിയും കുത്തനെ ഇടിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സെൻസെക്സ് 1.10 ശതമാനം ഇടിഞ്ഞ് 79,454.47 ലേക്ക് താഴ്ന്നു, നിഫ്റ്റി 1.10 ശതമാനം ഇടിഞ്ഞ് 24,008.00 ലും എത്തി. ഇന്നലെ രാത്രി വൈകി ഇന്ത്യൻ നഗരങ്ങൾക്ക് നേരെയുള്ള പാകിസ്ഥാൻ ആക്രമണത്തെ ഇന്ത്യ ചെറുത്തിരുന്നു. സാഹചര്യം രൂക്ഷമാകുന്ന അവസ്ഥയിൽ നിക്ഷേകർ വലിയ ആശങ്കയാണ് പ്രകടിപ്പിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്