ലോകസമ്പന്നരുടെ പട്ടികയിൽ ടെസ്‍ല സ്ഥാപകൻ ഇലോൺ മസ്കിനെ മറികടന്ന് ബെർനാർഡ് അർനോൾഡ്. ഫോബ്സ് മാസികയുടെ കണക്കുകൾ പ്രകാരമാണ് അർനോൾട്ട് ഒന്നാം സ്ഥാനത്തേക്ക് എത്തിയത്.
അർനോൾട്ടിന്റെ ആകെ സമ്പത്ത് 207.8 ബില്യൺ ഡോളറായാണ് വർധിച്ചത്. 23.6 ബില്യൺ ഡോളറിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. ലൂയിവിറ്റൺ സ്ഥാപകനാണ് അർനോൾട്ട്.
ഓഹരി വിപണിയിൽ ലൂയിവിറ്റന്റെ വിപണിമൂല്യം 388.8 ഡോളറായി വെള്ളിയാഴ്ച വർധിച്ചിരുന്നു. അതേസമയം, 586.14 ഡോളറാണ് ടെസ്‍ലയുടെ വിപണിമൂല്യം
ഫോബ്സിന്റെ പട്ടിക പ്രകാരം റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പതിനൊന്നാം സ്ഥാനത്താണ്. 104.4 ബില്യൺ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി.
75.7 ഡോളറിൻ്റെ ആസ്തിയുമായി ഗൗതം അദാനി 16-ാം സ്ഥാനത്താണ്. സാമ്പത്തിക വർഷത്തിൻ്റെ നാലാം പാദത്തിൽ, ലൂയിസ് വിറ്റൺ വിൽപ്പനയിൽ 10 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്