ട്രംപിന്റെ താരിഫ് പോരിന് തിരിച്ചടിയൊരുങ്ങുന്നു; യുഎസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ പ്രചരണം ശക്തം

AUGUST 11, 2025, 4:21 PM

ന്യൂഡെല്‍ഹി: ട്രംപിന്റെ താരിഫ് പോര് ഇന്ത്യയില്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തിരിച്ചടിയായേക്കുമെന്ന് സൂചന. മക്ഡൊണാള്‍ഡ്സ്, കൊക്കകോള, ആമസോണ്‍, ആപ്പിള്‍ എന്നിവയുള്‍പ്പെടെ യുഎസ് ബ്രാന്‍ഡുകള്‍ ബഹിഷ്‌ക്കരിക്കാനുള്ള ആഹ്വാനങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങി. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യക്കെതിരെ 50% തീരുവ ചുമത്താനുള്ള ശത്രുതാപരമായ നടപടിയും ട്രംപിന്റെ സമീപകാലത്തെ പാകിസ്ഥാന്‍ പ്രേമവും ഇതിന് കാരണമായിട്ടുണ്ട്. 

ട്രംപ് അംഗീകരിച്ചാലും ഇല്ലെങ്കിലും ഇന്ത്യയിലെ 150 കോടിയോളം വരുന്ന ജനസംഖ്യ അമേരിക്കന്‍ കമ്പനികളുടെ എറ്റവും വലിയ വിപണികളിലൊന്നാണ്. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പിന് ലോകത്തേറ്റവുമധികം ഉപയോക്താക്കളുള്ളത് ഇന്ത്യയിലാണ്. അമേരിക്കന്‍ പിസ വമ്പനായ ഡൊമിനോസിന് ഏറ്റവും കൂടുതല്‍ ഔട്ട്ലെറ്റുകളുള്ളതും ഇന്ത്യയിലാണ്. അമേരിക്കന്‍ പാനീയ ഭീമന്മാരായ പെപ്സിയും കൊക്കകോളയും ശക്തമായ റീട്ടെയില്‍ സാന്നിധ്യം ഇന്ത്യയില്‍ നിലനിര്‍ത്തുന്നു.   ആപ്പിള്‍ സ്റ്റോറുകളും സ്റ്റാര്‍ബക്സ് ഔട്ട്ലെറ്റുകളും ഇന്ത്യന്‍ ഉപഭോക്താക്കളെ ഗണ്യമായി ആകര്‍ഷിക്കുന്നുണ്ട്. 

'മെയ്ഡ് ഇന്‍' ഇന്ത്യ ഉല്‍പ്പന്നങ്ങള്‍ യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ബദലായി ഉപയോഗിക്കാനാണ് ആഹ്വാനം. ഞായറാഴ്ച ബെംഗളൂരുവില്‍ വെച്ച് സ്വദേശി ഉല്‍പ്പന്നങ്ങള്‍ക്ക് പ്രോല്‍സാഹനം കൊടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചിരുന്നു. ഫുഡ്, ബ്യൂട്ടി മേഖലയിലെ ഉല്‍പ്പന്നങ്ങളുമായി ലോകവിപണി പിടിച്ച ദക്ഷിണ കൊറിയയെ ഇക്കാര്യത്തില്‍ മാതൃകയാക്കാമെന്ന് വൗ സ്‌കിന്‍ സയന്‍സിന്റെ സഹസ്ഥാപകന്‍ മനീഷ് ചൗധരി അഭിപ്രായപ്പെട്ടു. 

vachakam
vachakam
vachakam

പ്രധാന സോഷ്യല്‍ മീഡിയകള്‍ക്കും ടെക് പ്ലാറ്റ്ഫോമുകള്‍ക്കുമായി ഇന്ത്യ സ്വന്തം ബദലുകള്‍ വികസിപ്പിക്കണമെന്ന് ഡ്രൈവ് യു സ്ഥാപകന്‍ രാം ശാസ്ത്രി പറഞ്ഞു. ചൈനുടേതുപോലെ ഇന്ത്യക്കും ട്വിറ്റര്‍, ഗൂഗിള്‍, യൂട്യൂബ്, വാട്സ്ആപ്പ്, ഫേസ്ബുക്ക് എന്നിവയുടെ ബദലുകള്‍ വേണമെന്ന് അദ്ദേഹം പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam