ന്യൂഡെല്‍ഹി: അദാനി ഗ്രൂപ്പിനെതിരെ യുഎസ് ആസ്ഥാനമായുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉന്നയിച്ച ആരോപണങ്ങളില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്‍ജികളില്‍ സുപ്രീം കോടതി ബുധനാഴ്ച വിധി പറയും.
അദാനി ഗ്രൂപ്പ് സ്ഥാപനങ്ങള്‍ നടത്തിയ മിനിമം പബ്ലിക് ഷെയര്‍ഹോള്‍ഡിംഗ്, മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് തെളിവുകളില്ലാതെ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിക്കുന്നത് ശരിയല്ലെന്ന് കഴിഞ്ഞ വര്‍ഷം നവംബറില്‍ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ഇക്കാര്യം അന്വേഷിക്കുന്ന സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) അന്വേഷണത്തില്‍ കോടതി അവിശ്വാസം രേഖപ്പെടുത്തിയില്ല. ചില മാധ്യമ റിപ്പോര്‍ട്ടുകളെ മാത്രം അടിസ്ഥാനമാക്കിയും ആരോപണ വിധേയരായവരെ കേള്‍ക്കാതെയും അന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഹിന്‍ഡന്‍ബര്‍ഗ് തങ്ങളുടെ റിപ്പോര്‍ട്ടില്‍ അദാനി ഗ്രൂപ്പിന് മേല്‍ അക്കൗണ്ടിംഗ് തട്ടിപ്പും സ്റ്റോക്ക് കൃത്രിമത്വവും ആരോപിച്ചിരുന്നത്. പിന്നാലെ അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണി മൂല്യം 140 ബില്യണ്‍ ഡോളറിലധികം ഇടിഞ്ഞു. 20,000 കോടി രൂപയുടെ ഓഹരി വില്‍പന റദ്ദാക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്ത അദാനി ഗ്രൂപ്പിന്റെ ഓഹരികളുടെ വന്‍ പരാജയത്തിന് റിപ്പോര്‍ട്ട് കാരണമായി.
'ഞങ്ങള്‍ക്ക് സെബിയെ വിശ്വാസമില്ല, ഞങ്ങള്‍ സ്വന്തം എസ്‌ഐടി രൂപീകരിക്കും' എന്ന് ശരിയായ വിവരങ്ങളൊന്നുമില്ലാതെ രാജ്യത്തെ പരമോന്നത കോടതി പറയുന്നത് ശരിയാണോ? എന്നാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിനോട് ചോദിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്