'ഒരൊറ്റ ഫോൺ കോൾ, ജോലി സ്വാഹ'; നടപടി ക്രമങ്ങൾ പാലിക്കാതെ ബൈജൂസ് ജീവനക്കാരെ പിരിച്ചുവിടുന്നതായി പരാതി 

APRIL 2, 2024, 9:04 PM

ഡൽഹി: നടപടി ക്രമങ്ങൾ പാലിക്കാതെ ഫോൺ കോളിലൂടെ അറിയിപ്പ് നൽകി ബൈജൂസ് ജീവനക്കാരെ പിരിച്ചുവിടുന്നതായി റിപ്പോർട്ട്.  കടുത്ത സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് തിങ്ക് ആൻഡ് ലേൺ ജീവനക്കാരെ പിരിച്ചുവിടുന്നത് എന്നാണ് പുറത്തു വരുന്ന വിവരം. 

അതേസമയം നടപടിക്രമങ്ങൾ പാലിക്കാതെയും കൃത്യമായ അറിയിപ്പ് കാലയളവ് നൽകാതെയും ഫോൺ കോളുകൾ വഴിയാണ് പിരിച്ചുവിടൽ ആരംഭിച്ചതെന്നാണ് മണികൺട്രോൾ റിപ്പോർട്ട് ചെയ്യുന്നത്. ഫോൺ കോളുകൾ വഴി ഏകദേശം 500 ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

സിഇഒ ബൈജു രവീന്ദ്രൻ ഉൾപ്പെടെയുള്ള സ്ഥാപകരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബൈജുവിൻ്റെ നാല് നിക്ഷേപകർ കമ്പനി മാനേജ്‌മെന്റിനെതിരെ നാഷണൽ കമ്പനി ലോ ട്രിബ്യൂണലിൻ്റെ (എൻസിഎൽടി) ബെം​ഗളൂരു ബെഞ്ചിന് മുമ്പാകെ പരാതി ഫയൽ ചെയ്തിരുന്നു. കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന്  ഇതുവരെ, 292 ട്യൂഷൻ സെൻ്ററുകളിൽ 30 എണ്ണം ആണ് അടച്ചുപൂട്ടിയത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam