എഡ്യൂടെക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന്‍ ഓഹരി ഉടമകള്‍ക്ക് കത്തയച്ചതായി റിപ്പോർട്ട്. യാദൃശ്ചികമായുണ്ടായ അടിയില്‍ എന്റെ തലയില്‍ നിന്നും രക്തം വാര്‍ന്ന് വരുന്നു. പക്ഷേ അഴുകിയിട്ടില്ല എന്നാണ് അദ്ദേഹം എഴുതിയ കത്തിലുള്ളത്. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ കഠിനമായിരുന്നുവെന്നും കമ്പനി വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലുള്ള മൂലധനച്ചെലവിന് ധനസഹായം നല്‍കുന്നതിനും പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങളെ പിന്തുണയ്ക്കുന്നതിനുമായി കമ്പനി 200 മില്യണ്‍ ഡോളര്‍ റൈറ്റ്‌സ് ഇഷ്യു ആരംഭിക്കുകയാണെന്ന് ഓഹരി ഉടമകള്‍ക്ക് അയച്ച കത്തില്‍ രവീന്ദ്രന്‍ വ്യക്തമാക്കുന്നു.
അതേസമയം കമ്പനിയുടെ നിലവിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്ന പ്രതീക്ഷയാണ് ബൈജു രവീന്ദ്രന്‍ ഓഹരിയുടമകളോട് പങ്ക് വയ്ക്കുന്നത്. ലാഭത്തിലേക്കുള്ള ദൂരം ഒരു പാദം മാത്രമകലെയാണെന്നും കമ്പനിയുടെ ശ്രദ്ധ മുഴുവന്‍ വളര്‍ച്ചയില്‍ മാത്രമാണെന്നും ബൈജു രവീന്ദ്രന്‍ പറയുന്നു. ബൈജൂസിലെ ഏറ്റവും വലിയ നിക്ഷേപകരില്‍ ഒരാളാണ് താനെന്നും ബൈജൂസിന്റെ ഉയര്‍ച്ച കാംക്ഷിക്കുന്നവര്‍ക്കുള്ളതാണ് റൈറ്റ്‌സ് ഇഷ്യുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ബൈജൂസ് നിലവിലുള്ള ഓഹരി ഉടമകളില്‍ നിന്ന് അവകാശ ഓഹരി വഴി 1,663 കോടി രൂപ (20 കോടി ഡോളര്‍) സമാഹരിക്കുന്നതായും റിപ്പോര്‍ട്ടുകൾ പുറത്തു വരുന്നുണ്ട്. കമ്പനിയുടെ മൂലധന ചെലവുകള്‍ക്കും മറ്റു സാമ്പത്തിക ആവശ്യങ്ങള്‍ക്കുമാകും പണം ചെലവഴിക്കുകയെന്ന് ബൈജൂസ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്