ആമസോണിന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈൻ ഓഡിയോബുക്ക്, പോഡ്‌കാസ്റ്റ് സേവനദാതാക്കളായ ഓഡിബിള്‍ അഞ്ച് ശതമാനം തൊഴിലാളികളെ പിരിച്ചുവിടുന്നതായി റിപ്പോർട്ട്. ഇതുസംബന്ധിച്ച് ഓഡിബിള്‍ സി.ഇ.ഒ ബോബ് കാരിഗൻ ജീവനക്കാര്‍ക്ക് കത്തയച്ചു എന്നാണ് പുറത്തു വരുന്ന വിവരം.
ആമസോണിന്റെ പ്രൈം വിഡിയോയിലും എം.ജി.എം സ്റ്റുഡിയോ യൂനിറ്റിലും പുതുവര്‍ഷത്തില്‍ നൂറുകണക്കിന് ജീവനക്കാരെ വെട്ടി കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓഡിബിള്‍ അതേ രീതി പിന്തുടരുന്നത്. ആമസോണിന്റെ ഒ.ടി.ടി പ്ലാറ്റ്ഫോമായ ട്വിച്ച് അഞ്ഞൂറിലേറെ ജീവനക്കാരെ അടുത്തിടെ ഒഴിവാക്കിയിരുന്നു.
അതേസമയം ഗൂഗിള്‍, സെറോക്സ്, യൂനിറ്റി സോഫ്റ്റ്‌വെയര്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജീവനക്കാരുടെ എണ്ണം കുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്