മുംബൈ: ബോളിവുഡ് താരം അക്ഷയ് കുമാര്‍ മുംബൈയിലെ ബോറിവാലി പ്രദേശത്തെ രണ്ട് അപ്പാര്‍ട്ടുമെന്റുകള്‍ 6.60 കോടി രൂപക്ക് വിറ്റു. 2017 ല്‍ വാങ്ങിയവയാണ് ഈ അപ്പാര്‍ട്ടുമെന്റുകള്‍. 89% ലാഭമാണ് ഇടപാടില്‍ നിന്ന് അക്ഷയ് നേടിയത്.
ബോറിവാലി ഈസ്റ്റിലെ ഒബ്‌റോയ് റിയാലിറ്റിയുടെ പ്രൊജക്റ്റായ ഒബ്‌റോയ് സ്‌കൈ സിറ്റിയുടെ 34-ാം നിലയിലെ അപ്പാര്‍ട്ടുമെന്റുകള്‍ കുമാറിന്റെ റിയല്‍ എസ്റ്റേറ്റ് പോര്‍ട്ട്ഫോളിയോയുടെ ഭാഗമായിരുന്നു. 2025 ല്‍ കെട്ടിടത്തിലെ അപ്പാര്‍ട്ടുമെന്റുകള്‍ വില്‍ക്കുന്നതുള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ മൂന്നാമത്തെ ഇടപാടാണിത്.
അക്ഷയ് കുമാറിന്റെ 1,080 ചതുരശ്ര അടി വലിപ്പമുള്ള ആദ്യത്തെ അപ്പാര്‍ട്ട്‌മെന്റ്, 2017 നവംബറില്‍ 2.82 കോടി രൂപക്ക് വാങ്ങിയതായും 2025 മാര്‍ച്ച് 20 ന് 5.35 കോടി രൂപക്ക് വിറ്റതായും രേഖകള്‍ വ്യക്തമാക്കുന്നു.
252 ചതുരശ്ര അടി വലിപ്പമുള്ള രണ്ടാമത്തെ അപ്പാര്‍ട്ട്‌മെന്റ് 2017 ല്‍ 67.19 ലക്ഷം രൂപക്കാണ് വാങ്ങിയത്. 2025 മാര്‍ച്ച് 20 ന് 1.25 കോടിക്ക് ഇത് വിറ്റതായും രേഖകള്‍ വ്യക്തമാക്കുന്നു.
രണ്ട് അപ്പാര്‍ട്ടുമെന്റുകളും വാങ്ങുന്നതിന് 3.49 കോടി രൂപയാണ് ബോളിവുഡ് നടന്‍ ചെലവാക്കിയത്. ഇപ്പോള്‍ 6.60 കോടി രൂപക്കാണ് വില്‍പ്പന. ഏഴ് വര്‍ഷം കൊണ്ട് മൂല്യത്തില്‍ ഏകദേശം 89% വര്‍ദ്ധനവുണ്ടായി.
കാര്‍ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ ഉള്‍പ്പെടെയാണ് വില്‍പ്പന. രണ്ട് അപ്പാര്‍ട്ടുമെന്റുകളുടെയും സ്റ്റാമ്പ് ഡ്യൂട്ടി ഏകദേശം 40 ലക്ഷം രൂപ ആയിരുന്നു. രജിസ്‌ട്രേഷന്‍ ഫീസ് 60,000 രൂപ. പിയൂഷ് ഷാ, പൂര്‍വി ഷാ എന്നീ രണ്ട് വ്യക്തികളാണ് അക്ഷയിന്റെ അപ്പാര്‍ട്ട്‌മെന്റുകള്‍ വാങ്ങിയത്.
2025 മാര്‍ച്ച് 8 ന് ഒബ്റോയ് സ്‌കൈ സിറ്റിയിലെ 11-ാം നിലയിലുള്ള 1,073 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഒരു അപ്പാര്‍ട്ട്‌മെന്റ് അക്ഷയ് കുമാര്‍ 4.35 കോടി രൂപക്ക് വിറ്റിരുന്നു. നിക്ഷേപത്തില്‍ 84% വരുമാനം ഈ ഇടപാട് താരത്തിന് നേടിക്കൊടുത്തു. അതുപോലെ, 2025 ജനുവരി 21 ന്, 12-ാം നിലയിലുള്ള 1,073 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള മറ്റൊരു അപ്പാര്‍ട്ട്‌മെന്റ് അക്ഷയ് കുമാര്‍ 4.25 കോടി രൂപക്ക് വിറ്റു. രേഖകള്‍ പ്രകാരം 78% മൂല്യവര്‍ദ്ധനവാണ് ഈ പ്രോപ്പര്‍ട്ടിക്കുണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്