പശ്ചിമേഷ്യ കത്തും, വരാനിരിക്കുന്നത് സര്‍വനാശം; ബാബ വംഗയുടെ പ്രവചനം സത്യമായി!

APRIL 15, 2024, 11:11 PM

ബാബ വംഗ ഇറാനും ഇസ്രായേലും തമ്മില്‍ സംഘര്‍ഷം നേരത്തെ തന്നെ പ്രവചിച്ചുരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അവര്‍ മരിക്കുന്നതിന് മുമ്പ് പ്രവചിച്ച കാര്യങ്ങളിലാണ് ഇറാനും ഇസ്രായേലും തമ്മില്‍ യുദ്ധമുണ്ടാകുമെന്ന് പ്രവചിച്ചിരിക്കുന്നത്. ഈ വര്‍ഷം ഇതിനോടകം പല കാര്യങ്ങളും ബാബ വംഗ പ്രവചിച്ചത് സംഭവിച്ചിരുന്നു.

എന്നാല്‍ പശ്ചിമേഷ്യയില്‍ ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ സര്‍വനാശത്തിന് സമാനമായ കാര്യങ്ങളിലേക്ക് ലോകത്തെ നയിക്കുമെന്നാണ് മുന്നറിയിപ്പ്. മൂന്നാം ലോക മഹായുദ്ധം ഇറാന്‍ ഇസ്രായേല്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് സംഭവിക്കുമെന്നാണ് മുന്നറിയിപ്പ്. നിലവില്‍ ഇസ്രായേല്‍-പലസ്തീന്‍, റഷ്യ-യുക്രൈന്‍ യുദ്ധങ്ങള്‍ അവസാനിച്ചിട്ടില്ല. അതിനിടയിലാണ് അടുത്ത സംഘര്‍ഷം ആരംഭിച്ചിരിക്കുന്നത്. നേരത്തെ ഇറാന്‍ മിസൈലുകളും മറ്റ് മാര്‍ഗങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്ന് തുടക്കം മുതല്‍ പറയുന്നുണ്ട്. ഒരു സുപ്രധാന രാഷ്ട്രം ജൈവായുധം ഉപയോഗിുള്ള ആക്രമണത്തിന് തയ്യാറാവുവെന്നും പ്രവചനത്തിലുണ്ട്.

നേരത്തെ ലോകത്ത് പലയിടത്തും സാമ്പത്തിക മാന്ദ്യം ഉണ്ടാവുമെന്ന പ്രവചനം ബാബ വംഗ നടത്തിയിരുന്നു. ഇതും സത്യമായി വന്നിരുന്നു. അതോടെ 2024ല്‍ ബാബ വംഗയുടെ നിരവധി പ്രവചനങ്ങള്‍ കാരണമായേക്കുമെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധം എല്ലാത്തിനെയു തകര്‍ക്കുന്ന ആണവായുധമായി മാറും. വ്യാപമായി നാശനഷ്ടം ലോകത്തിന് സംഭവിക്കുമെന്നും ബാബ വംഗ പറഞ്ഞിരുന്നു. ഇറാന്‍ ഡ്രോണുകളും മിസൈലുകളും പ്രയോഗിച്ചതിലൂടെ രണ്ട് ശക്തികള്‍ തമ്മിലുള്ള വലിയ യുദ്ധത്തിന് കാരണമാകുമെന്നാണ് പ്രവചനത്തിലുള്ളത്. ഇത് യുഎന്നിനെ അടക്കം ഭയപ്പെടുത്തുന്നുണ്ട്. പശ്ചിമേഷ്യന്‍ മേഖല തകരുമെന്ന മുന്നറിയിപ്പും യുഎന്‍ സെക്രട്ടറി ജനറല്‍ നല്‍കിയിട്ടുണ്ട്.

ഏപ്രില്‍ ഒന്നിന് ഇറാന്റെ ദമസ്‌കസിലെ കോണ്‍സുലേറ്റ് ആക്രമിച്ചതും. കഴിഞ്ഞ ദിവസം ഇറാന്‍ മിസൈല്‍ വര്‍ഷിച്ചതുമാണ് ഇതുവരെ സംഘര്‍ഷത്തിന്റെ ഭാഗമായി നടന്നിട്ടുള്ളത്. ഏഷ്യന്‍ മേഖലയില്‍ സംഘര്‍ഷമുണ്ടാവുമെന്ന് അതുപോലെ ഫ്രഞ്ച് ജ്യോതിഷിയായ നോസ്ട്രഡാമസും പ്രവചിട്ടുണ്ട്. ചൈന-തായ് വാന്‍ യുദ്ധമുണ്ടാവുമെന്നാണ് ഇതില്‍ പ്രധാന പ്രവചനം. ഇത് ചെങ്കടലിലെ സഞ്ചാര പാതകള്‍ തടസ്സപ്പെടുത്തും. കപ്പലുകള്‍ക്ക് ഇതുവഴി സഞ്ചരിക്കാന്‍ സാധിക്കില്ലെന്നും സംഘര്‍ഷം രൂക്ഷമാകുമെന്നും നോസ്ട്രഡാമസ് പ്രവചിക്കുന്നു.

അതേസമയം പാലസ്തീനുമായുള്ള ഇസ്രായേലിന്റെ സംഘര്‍ഷമാണ് ഇപ്പോള്‍ ഇറാനുമായുള്ള ഏറ്റുമുട്ടലുകള്‍ക്ക് കാരണായിരിക്കുന്നത്. ചെങ്കടലിലെ ഇറാന്റെയും സഖ്യകക്ഷികളുടെയും സാന്നിധ്യം ഇസ്രായേലിനും യുഎസിനും വെല്ലുവിളിയാണ്. അതുകൊണ്ട് ഈ മേഖലയിലെ ആധിപത്യത്തിനായി സംഘര്‍ഷം കൂടുതല്‍ ശക്തമാകാനാണ് സാധ്യത.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam