കടുത്ത സാമ്പത്തിക പ്രതിസന്ധി: പാക്കിസ്ഥാന് 132 കോടി ഡോളര്‍ വായ്പ കൂടി അനുവദിച്ച് ഐഎംഎഫ്

MAY 9, 2026, 5:55 AM

ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാന് ആശ്വാസമായി അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) 132 കോടി ഡോളറിന്റെ (ഏകദേശം 12,400 കോടി രൂപ) വായ്പ കൂടി അനുവദിച്ചു. ഐഎംഎഫ് നിര്‍ദ്ദേശിച്ച കടുത്ത സാമ്പത്തിക നിയന്ത്രണങ്ങള്‍ ഷെഹബാസ് ഷെരീഫ് സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് പണം അനുവദിക്കാനുള്ള തീരുമാനമായത്. ഇതോടെ ഐഎംഎഫ് വാഗ്ദാനം ചെയ്ത ആകെ 700 കോടി ഡോളറില്‍ 480 കോടി ഡോളര്‍ പാക്കിസ്ഥാന് ലഭ്യമാകും.

വായ്പ ലഭിക്കുന്നതിനായി സര്‍ക്കാര്‍ നടപ്പിലാക്കിയ കടുത്ത നിയന്ത്രണങ്ങള്‍ രാജ്യത്തെ സാധാരണക്കാരെയും വ്യാപാരികളെയും ഒരുപോലെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷം മൂലമുണ്ടായ ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാന്‍ രാജ്യത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് സമയക്രമം നിശ്ചയിച്ചു. മാളുകള്‍ രാത്രി എട്ട് മണിക്കും റെസ്റ്റോറന്റുകള്‍ 10 മണിക്കും അടയ്ക്കണമെന്നാണ് ഉത്തരവ്. ഇതിനെതിരെ വ്യാപാരികള്‍ മേയ് 14 മുതല്‍ ശക്തമായ സമരത്തിന് ഒരുങ്ങുകയാണ്.

സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിനെതിരെയും പ്രതിഷേധം ഇരമ്പുകയാണ്. ശമ്പളവും അധിക ഡ്യൂട്ടി ആനുകൂല്യങ്ങളും ലഭിക്കാത്തതിനെത്തുടര്‍ന്ന് കറാച്ചി യൂണിവേഴ്‌സിറ്റിയിലെ അധ്യാപകര്‍ പരീക്ഷാ ഡ്യൂട്ടി ബഹിഷ്‌കരിച്ച് തെരുവിലിറങ്ങി. പെട്രോള്‍ വില വര്‍ദ്ധനവ് കൂടി ആയതോടെ ജീവിക്കാന്‍ മാര്‍ഗമില്ലെന്നാണ് ജനങ്ങളുടെ പരാതി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam