ബീജിംഗ്: പതിനൊന്നാം നിലയിലെ ഫ്‌ലാറ്റില്‍ നിന്നും താഴേക്ക് വീണ നാല് വയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൈനയിലെ ലിയോണിംഗ് പ്രവിശ്യയിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രില്‍ 11-ന് ഡാലിയന്‍ നഗരത്തിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. സാരമായ പരിക്കേറ്റ കുട്ടി ഐസിയുവില്‍ 18 ദിവസത്തെ ചികിത്സയ്ക്ക് ശേഷം അപകടനില തരണം ചെയ്ത് സാധാരണ വാര്‍ഡിലേക്ക് മാറി.
ജോലി ആവശ്യത്തിനായി മാതാപിതാക്കള്‍ പുറത്തുപോയ സമയത്താണ് ഷിയോമിംഗ് എന്ന് വിളിക്കുന്ന ബാലന്‍ അപകടത്തില്‍പ്പെട്ടത്. സുരക്ഷയ്ക്കായി ജനാലകള്‍ പൂട്ടിയിരുന്നെങ്കിലും കുട്ടി എങ്ങനെയോ താക്കോല്‍ കൈക്കലാക്കി ജനല്‍ തുറക്കുകയായിരുന്നു. വീട്ടിലെത്തിയ പിതാവ് മകനെ കാണാതെ അന്വേഷിച്ചപ്പോഴാണ് കെട്ടിടത്തിന് താഴെ കോണ്‍ക്രീറ്റ് തറയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിജീവന സാധ്യത അഞ്ച് ശതമാനം മാത്രമാണെന്നായിരുന്നു ഡോക്ടര്‍മാരുടെ ആദ്യ വിലയിരുത്തല്‍.
ആന്തരികാവയവങ്ങള്‍ക്കും എല്ലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ കുട്ടി മരണത്തെ മുഖാമുഖം കണ്ടെങ്കിലും വൈദ്യശാസ്ത്രത്തെ പോലും അമ്പരപ്പിച്ചുകൊണ്ട് ജീവിതത്തിലേക്ക് മടങ്ങിയെത്തുകയായിരുന്നു. എന്തിനാണ് ജനാലയിലൂടെ പുറത്തേക്ക് നോക്കിയതെന്ന് മാതാപിതാക്കള്‍ ചോദിച്ചപ്പോള്‍, അമ്മയെ കാണാത്തതുകൊണ്ട് വരുന്നുണ്ടോ എന്ന് നോക്കാന്‍ വേണ്ടിയാണ് താന്‍ ജനലില്‍ കയറിയതെന്നാണ് കുഞ്ഞ് മറുപടി നല്‍കിയത്.
കുട്ടിയുടെ വൈകാരികമായ ഈ മറുപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. കുട്ടി പൂര്‍ണ്ണ ആരോഗ്യവാനായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് മാതാപിതാക്കള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
