വാഷിംഗ്‌ടൺ: ന്യൂയോർക് ഡെമോക്രാറ്റിക് മേയർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ ഇന്ത്യൻ വംശജന് വിജയം. മുൻ ഗവർണർ ആൻഡ്രൂ ക്യൂമോയെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വംശജനായ സൊഹ്‌റാൻ മംദാനി വിജയിച്ചത്. റാങ്ക്ഡ് ചോയ്‌സ് വോട്ടിങ്ങിന്റെ ഫലം കൂടെ ഇനി വരണം.
ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായ മംദാനി, നിലവിൽ ക്വീൻസിൽനിന്നുള്ള നിയമസഭാംഗമാണ്. നവംബറിൽ നടക്കുന്ന മേയർതിരഞ്ഞെടുപ്പിൽ ജയിച്ചാൽ ന്യൂയോർക്കിന്റെ ആദ്യ മുസ്‌ലിം മേയറാകും അദ്ദേഹം.
"എനിക്ക് വോട്ട് ചെയ്താലും, ഗവർണർ ക്യൂമോയ്ക്ക് വോട്ട് ചെയ്താലും, അല്ലെങ്കിൽ വളരെക്കാലമായി തകർന്ന രാഷ്ട്രീയ വ്യവസ്ഥയിൽ നിരാശനായി വോട്ട് ചെയ്യാൻ കഴിയാത്ത അവസ്ഥയിലായാലും, എല്ലാ ന്യൂയോർക്കുകാരുടെയും മേയർ ഞാനായിരിക്കും. നിങ്ങൾക്ക് അഭിമാനത്തോടെ നിങ്ങളുടേതെന്ന് വിളിക്കാൻ കഴിയുന്ന ഒരു മേയറാകാൻ ഞാൻ പ്രവർത്തിക്കും- സൊഹ്‌റാൻ മംദാനി പറഞ്ഞു.
ന്യൂയോർക്കിലെ ഭവനവാടക കുറയ്ക്കും, ബസ് സർവീസ് സൗജന്യമാക്കും, ജോലിചെയ്യുന്ന രക്ഷിതാക്കളുടെ കുട്ടികളുടെ സംരക്ഷണം സാർവത്രികമാക്കും തുടങ്ങിയവയാണ്, തൊഴിലാളിവർഗത്തിനായി നിലകൊള്ളുന്ന മംദാനിയുടെ പ്രധാന വാഗ്ദാനങ്ങൾ.
ഇന്ത്യൻവംശജയായ ചലച്ചിത്രസംവിധായിക മീരാനായരുടെയും ഗുജറാത്തിലും യുഗാൺഡയിലും വേരുകളുള്ള കൊളംബിയ സർവകലാശാലാ പ്രൊഫസർ മഹ്‌മൂദ് മംദാനിയുടെയും മകനാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്