ന്യൂയോർക്ക് : ന്യൂയോർക്കിലെ പ്രശസ്ത മലയാളി സംഘടനടയായ 'യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ ബ്ലിറ്റ്‌സ് പോൾ, ബിനോയി ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ ഉദ്ഘാടനവും ഈസ്റ്റർ വിഷു ആഘോഷവും പ്രഗത്ഭരായ അതിഥികളുടെ സാന്നിധ്യവും അതിമനോഹരമായ കലാപരിപാടികൾകൊണ്ടും രുചി വൈവിധ്യം കൊണ്ടും അതിഗംഭീരമായി.
MAY 4, 2025 100 Under hill St ,Yonkers ൽ വച്ചു നടന്ന ചടങ്ങിൽ പ്രസിഡന്റ് ബ്ലിറ്റ്‌സ് പോളുംസെക്രട്ടറി ബിനോയിയും ഭദ്രദീപം തെളിച്ചു ഉദ്ഘാടനം ചെയ്തു, രാജമാണിക്യം IAS, DIG നിശാന്തിനി IPS, സിറ്റി കൗൺസിൽ മെമ്പർ ആന്റണി മീരാന്റ,റോക്‌ലാൻഡ് കൗണ്ടി ലജിസ്ലേറ്റർ ആനി പോൾ എന്നിവർ സന്നിഹിതരായിരുന്നു. അതിഥികളെ ലിസ് പോളും എവെരി തോമസും ചേർന്ന് പൂച്ചെണ്ട് കൊടുത്തു സ്വീകരിച്ചു. സെക്രട്ടറി ബിനോയിയുടെ സ്വാഗത പ്രസംഗത്തോടുകൂടി പരിപാടികൾ ആരംഭിച്ചു.
ടീന ആശിഷ് എംസി ആയിരുന്ന ഇവന്റിൽ ലിസ് പോളും എവെരി തോമസ് എന്നിവർ അമേരിക്കൻ ദേശീയഗാനവും സുരേഷ് ബാബു ഇന്ത്യൻ ദേശീയ ഗാനവുംആലപിച്ചു. പ്രസിഡന്റ് ബ്ലിറ്റ്‌സ് പോൾ ഉദ്ഘാടനപ്രസംഗത്തിൽ 25 വർഷമായി YMA ചെയ്തനിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ അവതരിപ്പിക്കുകയും YMA ഈ നിലയിലേയ്ക്ക് വളർത്തിയ മുൻ നേതാക്കളെ അനുമോദിക്കുകയും ചെയ്തു.
മുഖ്യാതിഥിയായ രാജമാണിക്യം IAS അമേരിക്കയിൽ അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്ന ഫെല്ലോഷിപ്പിനെക്കുറിച്ചും ഇക്കഴിഞ്ഞ 9 മാസത്തിൽ അമേരിക്കയിലെ 50 സ്റ്റേറ്റ്‌സിലും യാത്രചെയ്യാൻ സാധിച്ചതിനെക്കുറിച്ചും സദസുമായി പങ്കുവച്ചു.
DIG നിശാന്തിനി IPS അമേരിക്കൻ മലയാളികൾ നൽകുന്ന
സ്‌നേഹാദരങ്ങളെ കുറിച്ച് വാചാലയായി. ഔദ്യോഗിക കാര്യങ്ങളിൽ അമേരിക്കൻ
മലയാളി അസോസിയേഷൻസുകളുടെ സഹകരണങ്ങൾ
വളരെയധികം ലഭിക്കാറുള്ളതായി പ്രത്യേകം പരാമർശിച്ചു.
റോക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ആനി പോൾ കഴിഞ്ഞ 3 ടേം ആയി അവരുടെ സാമൂഹ്യ പ്രവർത്തങ്ങൾ വിവരിച്ചു. ഫാ. മാത്യു തോമസ് ഈസ്റ്റർ സന്ദേശവും ഷിബു ദിവാകരൻ വിഷു സന്ദേശവും നൽകി.
ആഗോള പ്രശസ്തരായ ഒഡിസി നർത്തകി,സിബാരഞ്ജനി സ്‌കൂൾ ഓഫ് ഡാൻസ്, ഗുരു ദീപൻവിത റോയ്, പ്രിയദർശിനി ബാനർജി എന്നിവർഅവതരിപ്പിച്ച ഒഡിസി നൃത്തം വൈവിദ്യം നിറഞ്ഞ അനുഭവമായി മാറി.
ടീം ഡിഎച്ച്ഒ ബിപിഎസ്എസ് മ്യൂസിക്കൽ നൈറ്റ്
അതീവഹൃദ്യമായി. എല്ലാവരും വളരെയധികം ആസ്വദിച്ച ഒരു സംഗീതവിരുന്നായിരുന്നു
ടീം ഡിഎച്ച്ഒ നൽകിയത്. വൈവിധ്യപൂർണവും രുചികരുവുമായ ഭക്ഷണം, YMA സ്വന്തമായി
പാചകം ചെയ്ത കേരളം തനിമയാർന്ന ഭക്ഷണവും
പൊതു രീതികളിൽ നിന്നും
അസോസിയേഷനെ വ്യത്യസ്ത ഉള്ളതാക്കി മാറ്റി.YMAയുടെ രുചി പെരുമ എക്കാലത്തെയും
പോലെ അതിഥികളിൽ വളരെ സന്തോഷം ഉളവാക്കി.
ഫോമായുടെ പ്രതിനിധികളായി അഡ്‌വൈസറി കൗൺസിൽ ചെയർമാൻ ഷിനു ജോസഫ്, ജുഡീഷ്യൽ കൗൺസിൽ വൈസ് ചെയർ മാൻ ജോഫ്രിൻ ജോസ്, കോപ്ലെയ്ൻസ് കൗൺസിൽ വൈസ് ചെയർമാൻ ഷോബി ഐസക്, മുൻ സെക്രട്ടറിയും By Law കമ്മിറ്റി ചെയർമാൻ ജോൺ സി വർഗീസ് (സലിം), മുൻ സെക്രട്ടറി ജിബി തോമസ്,മുൻ വൈസ് പ്രസിഡന്റ് പ്രദീപ് നായർ, RVP പി.ടി. തോമസ്, NC സുരേഷ് നായർ, മോളമ്മ വർഗീസ് എന്നിവർ പങ്കെടുത്തു. വെസ്‌ചെസ്റ്റർ മലയാളി അസോസിയേഷൻ പ്രസിഡന്റ് തോമസ് കോശി, റോമാ അസോസിയേഷൻ പ്രസിഡന്റ് റോയ് ചെങ്ങന്നൂർ,കേരള സമാജം പ്രസിഡന്റ് മോൻസി വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു.
സുരേഷ് നായർ ട്രഷറർ, ആശിഷ് ജോസഫ് ജോ. സെക്രട്ടറി, എബ്രഹാം എബ്രഹാം (സന്തോഷ്) ജോ. ട്രഷറർ, കമ്മിറ്റി അംഗങ്ങളായ ബിനോയ് തോമസ്, റോണിഷ് മൈക്കിൾ, ജോസൻ ജോസഫ്, ബിജു പയറ്റുതറ, തോമസ് സാമുവേൽ, ഫിലിപ്പ് സാമുവേൽ, മെൽവിൻ മാത്യു,തോമസ് ജോസഫ്, ബിജു ആന്റണി, ട്രസ്റ്റി ബോർഡ് ചെയർമാൻ ഷിനു ജോസഫ്, ട്രസ്റ്റി ബോർഡ് അംഗങ്ങൾ തോമസ് മാത്യു, ജോഫ്രിൻ ജോസ്, നിഷാദ് പയറ്റുതറ, ജിജു തോമസ് എന്നിവർ ആശംസകൾ അറിയിച്ചു.
YMA വൈസ് പ്രസിഡന്റ് സുരേഷ് ബാബു നന്ദി പ്രസംഗം പറഞ്ഞു.
ഷിനു ജോസെഫ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്