ചങ്ങനാശ്ശേരി വൈ.എം.സി.എ സംഘടിപ്പിച്ച കുടുംബ സംഗമ വേളയിലാണ് വൈ.എം.സി.എ ആദരവ് നൽകിയത്. പട്‌ന ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസും കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മുൻ ചെയർമാനുമായ ജസ്റ്റിസ് ജെ.ബി. കോശി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തത്.
സ്വന്തം സമുദായത്തിന്റെ താൽപ്പര്യം സംരക്ഷിക്കുന്നതോടൊപ്പം തന്നെ മറ്റ് സമുദായങ്ങളുടെ പുരോഗതിയും ഉറപ്പ് വരുത്തുവാൻ ക്രൈസ്തവർ മുന്നിട്ട് ഇറങ്ങണമെന്ന് ജസ്റ്റിസ് ജെ.ബി. കോശി അഭിപ്രായപെട്ടു. സമൂഹത്തിലെ എല്ലാ ജനവിഭഗങ്ങളുടെയും പുരോഗതിയിലൂടെ മാത്രമേ രാജ്യ പുരോഗതി സാധ്യമാകൂ.
പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിന് എല്ലാം സമുദായങ്ങളും പരിഗണന നൽകണമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്യ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. വൈ.എം.സി.എ പ്രസിഡന്റ് എം.എം. മാത്യു അധ്യക്ഷത വഹിച്ചു.
റവ. ഫാ. കെ സാമൂവൽ, വൈ.എം.സി.എ കേരള റീജിയൻ വൈസ് ചെയർമാൻ കുര്യൻ തൂമ്പുങ്കൽ, നഗരസഭ കൗൺസിലർ എൽസമ്മ ജോബ്, ഡോ. റോയ് ജോസഫ്, പ്രൊഫ. സോജി തോമസ്, ടോമിച്ചൻ അയ്യരുകുളങ്ങര, ജോണിച്ചൻ കൂട്ടുമ്മൽകാട്ടിൽ, ടി.ഡി. തോമസ് എന്നിവർ പ്രസംഗിച്ചു.
നഗരസഭ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട എൽസമ്മ ജോബ്, മാധ്യമ പ്രവർത്തകൻ ജോസ് ചെന്നിക്കര, യുവസംരഭക അവാർഡ് ജേതാവ് ജോയൽ തോമസ് അയ്യരുകുളങ്ങര എന്നിവരെ ആദരിച്ചു.
ആദരിക്കപ്പെട്ടവരിൽ മാധ്യമ പ്രവർത്തകൻ ജോസ് ചെന്നിക്കര വൈ.എം.സി.എ ചങ്ങനാശ്ശേരി അംഗവും അമേരിക്കയിൽ മലയാള ഭാഷയിൽ രണ്ടു വാർത്താ വാരികകളുടെ സ്ഥാപകനും, അതുവഴി മലയാള ഭാഷക്ക് നൽകിയ സംഭാവനകളെ പരിഗണിച്ചാണ് ആദരം നൽകിയത്. ഇപ്പോൾ ഷിക്കാഗോയിൽനിന്നും, കാനഡയിലെ ടൊറന്റോയിൽ നിന്നും പ്രിന്റിലും ഓൺലൈൻ ആയും പ്രസിദ്ധികരിക്കുന്ന വാചകം ന്യൂസിന്റെ (vachakam.com) ചെയർമാനായും പ്രവർത്തിക്കുന്നു.
വൈ.എം.സി.എ ബാല ചിത്രരചനാ മത്സരത്തിലെ ജേതാക്കൾക്കുള്ള സമ്മാനദാനം ഡോ. റൂബിൾ രാജ് നിർവഹിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
