ഡാളസിലെ അനധികൃത ലൈംഗിക കേന്ദ്രത്തിൽ വൻ മയക്കുമരുന്ന് വേട്ട: രണ്ട് പേർ അറസ്റ്റിൽ

APRIL 21, 2026, 6:57 AM

ഡാളസ്: നോർത്ത് വെസ്റ്റ് ഡാളസിൽ 'സെക്ഷ്വൽ എൻകൗണ്ടർ സെന്റർ'  എന്ന പേരിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന വെയർഹൗസിൽ പോലീസ് നടത്തിയ റെയ്ഡിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 48 പേരെ കസ്റ്റഡിയിലെടുക്കുകയും സ്ഥാപന ഉടമയടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഏപ്രിൽ 17ന് 'സ്‌പേസ് സ്റ്റുഡിയോസ്' എന്ന സ്ഥാപനത്തിലാണ് ഡാളസ് പോലീസ് പരിശോധന നടത്തിയത്. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ലൈംഗിക കേന്ദ്രമാണിതെന്ന് പോലീസ് കണ്ടെത്തി.

25 പൗണ്ടിലധികം (ഏകദേശം 11 കിലോ) ടി.എച്ച്.സി ഹാഷ് ഓയിൽ, മാജിക് മഷ്‌റൂം, കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. കൂടാതെ 11,000 ഡോളർ പണവും അശ്ലീലചിത്ര നിർമ്മാണത്തിന് ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളും ഹാർഡ് ഡ്രൈവുകളും പോലീസ് കസ്റ്റഡിയിലെടുത്തു.

vachakam
vachakam
vachakam

സ്ഥാപന ഉടമ ഇസ്രായേൽ ലൂണ (53), മാനേജർ മാർക്ക് ടൂട്ടൺ (42) എന്നിവരാണ് അറസ്റ്റിലായത്. മയക്കുമരുന്ന് കൈവശം വെക്കൽ, വേശ്യാവൃത്തി പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. റെയ്ഡ് സമയത്ത് അവിടെയുണ്ടായിരുന്ന 46 പേരെ ചോദ്യം ചെയ്ത ശേഷം കുറ്റപത്രം ചുമത്താതെ വിട്ടയച്ചു.

മനുഷ്യക്കടത്തിനും ലൈംഗിക ചൂഷണത്തിനുമെതിരെ നഗരത്തിൽ പോലീസ് നടത്തുന്ന ശക്തമായ നടപടികളുടെ ഭാഗമായിരുന്നു ഈ റെയ്ഡ്. വസ്ത്രധാരണത്തിനും പ്രവേശനത്തിനുമായി പ്രത്യേക ഫീസ് വാങ്ങി ഇവിടെ ലൈംഗിക വിനോദങ്ങൾ സംഘടിപ്പിച്ചിരുന്നതായി പോലീസ് അറിയിച്ചു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam