ബൈബിളിൽ മയക്കുമരുന്ന് ഒളിപ്പിച്ച് ജയിലിലേക്ക് കടത്തി; യുവതിക്ക് ആറ് വർഷം തടവ്

APRIL 9, 2026, 10:37 PM

വിചിറ്റാ ഫാൾസ്: ടെക്‌സസിലെ വിവിധ ജയിലുകളിലേക്ക് ബൈബിളിലും മറ്റ് മതഗ്രന്ഥങ്ങളിലും ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ ഹെന്ന ഹാവില മാർട്ടിനെസ് എന്ന യുവതിക്ക് ആറ് വർഷം തടവുശിക്ഷ വിധിച്ചു. ബൈബിളിന്റെ പുറംചട്ടയ്ക്കുള്ളിലും പേജുകളിലും സിന്തറ്റിക് കന്നാബിനോയിഡുകൾ (മയക്കുമരുന്ന്) ലായനി രൂപത്തിൽ തേച്ചുപിടിപ്പിച്ചാണ് ഇവർ തടവുകാർക്ക് അയച്ചിരുന്നത്.

ജയിംസ് വി. ഓൾറെഡ് യൂണിറ്റിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സംശയാസ്പദമായ രീതിയിലുള്ള ബൈബിളുകൾ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണം വിചിറ്റാ ഫാൾസിലെ ഒരു കൊറിയർ സെന്ററിലേക്കും അവിടെ നിന്ന് പ്രതിയിലേക്കും എത്തിച്ചേരുകയായിരുന്നു. ഹെന്നയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഏകദേശം 2.2 കിലോഗ്രാം (4.9 പൗണ്ട്) മയക്കുമരുന്നും അധികൃതർ പിടിച്ചെടുത്തു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam