യൂട്ടായിൽ ഒരു സ്ത്രീയെയും മൂന്ന് കുട്ടികളെയും കാറിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. അതേസമയം സംഭവത്തിൽ പൊതുജനങ്ങൾക്ക് നിലവിൽ എന്തെങ്കിലും ഭീഷണിയുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
രാത്രി 10 മണിക്ക് മുമ്പ് ആണ് ഒരാൾ 911-ൽ വിളിച്ചു ചൊവ്വാഴ്‌ച ഓഗ്‌ഡന് സമീപമുള്ള വെസ്റ്റ് ഹേവനിലെ ഒരു വസതിയിൽ വാഹനത്തിൽ മരിച്ച നാലുപേരെ കണ്ടെത്തിയതായി അറിയിച്ചത് എന്ന് വെബർ കൗണ്ടി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. 32 വയസ്സുള്ള സ്ത്രീ, 4 വയസ്സുള്ള ആൺകുട്ടി, 2 വയസ്സുള്ള പെൺകുട്ടി, ഒരു വയസ്സുള്ള പെൺകുട്ടി എന്നിങ്ങനെ നാല് പേരെ ആണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി വെബർ കൗണ്ടി ഷെരീഫ് ഡെപ്യൂട്ടികൾ വ്യക്തമാക്കുന്നത്.
അതേസമയം മരിച്ചവരുടെ പേരുകൾ പരസ്യമാക്കിയിട്ടില്ല. വെടിയേറ്റതിന്റെ തെളിവുകൾ കണ്ടെത്തിയെങ്കിലും മരണകാരണം ഇപ്പോഴും അറിയില്ലെന്നും ഇത് അന്വേഷിക്കുകയാണെന്നും ഡെപ്യൂട്ടികൾ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്