അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിൽപ്പെട്ട റോക്ക്‌ലാന്റ് സെന്റ് ജോർജ് ദേവാലയത്തിന്റെ കൂദാശകർമ്മം 2025 ജൂൺ 20, 21 (വെള്ളി, ശനി) എന്നീ ദിവസങ്ങളിൽ ഭദ്രാസനാധിപൻ അഭിവന്ദ്യ യൽദൊ മോർ തീത്തോസ് മെത്രാപോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു.
20-ാം തീയതി (വെള്ളി) വൈകിട്ട് 6.45 ന് സന്ധ്യാപ്രർത്ഥനയെ തുടർന്ന്, വി.മൂറോൻ കൂദാശയുടെ തുടക്കം കുറിച്ചുകൊണ്ട് ഒന്നാം ഘട്ട ശുശ്രൂഷ നടത്തപ്പെടും.
21-ാം തീയതി (ശനി) രാവിലെ 9 മണിക്ക് പ്രഭാത പ്രാർത്ഥനയും തുടർന്ന് വി.മൂറോൻ കൂദാശയുടെ രണ്ടാം ഘട്ട ശുശ്രൂഷകളും പൂർത്തീകരിക്കും. അഭിവന്ദ്യ മെത്രാപോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ വി. കുർബ്ബാന അർപ്പണവും നടക്കും. അഭിവന്ദ്യ മെത്രാപോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ നടത്തപ്പെടുന്ന വി.മൂറോൻ അഭിഷേക ശുശ്രൂഷയിൽ വന്ദ്യ വൈദീകരും ഒട്ടനവധി വിശ്വാസികളും പങ്കെചേരും.
യാക്കോബായ സുറിയാനി സഭയുടെ വിശ്വാസാചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുന്നതിനും വി. ആരാധന നടത്തുന്നതിനും വരും തലമുറയെ അതിലേക്കായി വഴി നടത്തുന്നതിനുമായി റോക്ക്‌ലാന്റ് കൗണ്ടിയുടെ ഹൃദയഭാഗത്ത് ഈ ദേവാലയം പടുത്തുയർത്തുന്നതിന് അഹോരാത്രം പരിശ്രമിച്ച സഭാംഗങ്ങളെ ഇത്തരണത്തിൽ പ്രത്യേകം സ്മരിക്കുകയും അവരുടെ പ്രയത്‌നങ്ങൾക്ക് സർവ്വശക്തനായ ദൈവം പ്രതിഫലം നൽകട്ടേയെന്ന് പ്രാർത്ഥിക്കുന്നതായും അഭിവന്ദ്യ മെത്രാപോലീത്താ അറിയിച്ചു.
പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി വെരി. റവ. ഗീവർഗീസ് ചട്ടത്തിൽ കോർഎപ്പിസ്‌കോപ്പാ (വികാരി), റവ. ഫാ. വിവേക് അലക്‌സ് (അസി. വികാരി), Dn. വർഗീസ് പരുത്തവയലിൽ (വൈസ് പ്രസിഡന്റ്), സണ്ണി പൗലോസ് (സെക്രട്ടറി), സൻജു ഇട്ടൻ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ പള്ളി ഭരണസമിതി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്.
ഈ പരിശുദ്ധ ദേവാലയത്തിന്റെ ചരിത്രത്തിന്റെ ഏടുകളിൽ ഒരു നാഴികകല്ലായി എന്നെന്നും സ്മരിക്കപ്പെടുന്ന ഈ ധന്യചടങ്ങിൽ വന്ന് സംബന്ധിച്ച് അനുഗ്രഹിതരാകുവാൻ എല്ലാ വിശ്വാസികളേയും കർതൃനാമത്തിൽ ക്ഷണിക്കുന്നതായി വികാരി അറിയിച്ചു.
അമേരിക്കൻ മലങ്കര അതിഭദ്രാസന പി.ആർ.ഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്