ഉയരുന്ന ഗതാഗതച്ചെലവ്; ചില സേവനങ്ങളിൽ വർദ്ധനവ് പ്രഖ്യാപിക്കാനൊരുങ്ങി യുഎസ് പോസ്റ്റൽ സർവീസ്

MARCH 25, 2026, 8:40 PM

വാഷിങ്ടൺ: ഉയരുന്ന ഗതാഗതച്ചെലവുകളുടെ ആഘാതം കുറയ്ക്കുന്നതിനായി, യുഎസ് പോസ്റ്റൽ സർവീസ് (USPS) ചില പ്രധാനപ്പെട്ട സേവനങ്ങൾക്ക് താൽക്കാലികമായി 8% വർദ്ധനവ് നടത്താൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. പ്രയോറിറ്റി മെയിൽ ഉൾപ്പെടെ ഉള്ളവയ്ക്ക് ഈ വർധന ബാധകമാകും എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

USPS ബുധനാഴ്ച പോസ്റ്റൽ റെഗുലേറ്ററി കമ്മീഷനോട് ഈ വിലവർദ്ധനവ് അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് സമർപ്പിച്ചു എന്നാണ് ലഭിക്കുന്ന വിവരം. ഏപ്രിൽ 26 മുതൽ വർധന പ്രാബല്യത്തിൽ വരും എന്നാണ് പുറത്തു വരുന്ന വിവരം. അന്തിമ അംഗീകാരം ലഭിച്ചശേഷം ജനുവരി 17, 2027 വരെ വിലവർധന പ്രാബല്യത്തിൽ ഉണ്ടാവും എന്നാണ് റിപ്പോർട്ടുകൾ.

“ഈ താൽക്കാലിക വിലക്രമീകരണം ആവശ്യമായ പോലെ ബിസിനസ്സ് നടത്തുന്നതിനുള്ള യഥാർത്ഥ ചെലവുകൾ പരിഹരിക്കാൻ സഹായിച്ച് പോസ്റ്റൽ സർവീസിന് ആവശ്യമായ സൗകര്യം നൽകും,” എന്ന് ഏജൻസി വാർത്താ പ്രഖ്യാപനത്തിൽ പറഞ്ഞു. ഇന്റർനെറ്റ് ഓർഡറുകളുടെ വളർച്ചയും ഇന്ധന വില വർദ്ധനവും വരുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ അതേ സേവനം ചെയ്യുന്നവർ പല അധിക ചാർജുകളും ഇതിനോടകം കൂട്ടിയതായി ഏജൻസി വ്യക്തമാക്കി.

vachakam
vachakam
vachakam

“ഞങ്ങൾ സ്ഥിരമായി അധിക ചാർജുകൾ ഒഴിവാക്കാറുണ്ട്, ഇപ്പോൾ ഉള്ള ഇന്ധനച്ചെലവിനുള്ള വർധന തന്നെ ഇതേ സേവനം ചെയ്യുന്ന മറ്റുള്ളവരുടെ വില്ലയുമായി താരതമ്യം ചെയ്തു നോക്കിയാൽ അതിലും വളരെ താഴെയുള്ള നിരക്കാണ്,”എന്ന്  ഏജൻസി ഒരു പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. വിലവർദ്ധനവ് അംഗീകരിച്ചാൽ,  പ്രയോറിറ്റി മെയിൽ എക്‌സ്‌പ്രസ്, പ്രയോറിറ്റി മെയിൽ, USPS ഗ്രൗണ്ട് അഡ്വാന്റേജ്, പാർസൽ സെലക്ട് എന്നിവയിലുള്ള സേവനങ്ങളിൽ ഇത് ബാധകമാകും. ആദ്യ ക്ലാസ് സ്റ്റാമ്പുകൾ ഉൾപ്പെടെയുള്ള മറ്റ് സേവനങ്ങൾ ഈ വർദ്ധനവിൽ ഉൾപ്പെടില്ലെന്ന് ഏജൻസി അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam