വാഷിംഗ്ടൺ: വരും ദിവസങ്ങളിൽ ഉക്രൈനെതിരെ വീണ്ടും മാരകമായ ഇൻ്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ പ്രയോഗിക്കാൻ റഷ്യ തയ്യാറായേക്കുമെന്ന് യുഎസ് മുന്നറിയിപ്പ്.
ഒറെഷ്‌നിക് എന്ന് വിളിക്കപ്പെടുന്ന ഈ മിസൈലിനെ യുദ്ധക്കളത്തിലെ ഒരു ഗെയിം ചേഞ്ചറായി യുഎസ് കണക്കാക്കുന്നില്ലെന്നും എന്നാൽ റഷ്യക്കാർ ഉക്രെയ്നെ ഭയപ്പെടുത്താൻ തങ്ങളുടെ ആയുധപ്പുരയിലുള്ള എല്ലാ ആയുധങ്ങളും ഉപയോഗിക്കാൻ ശ്രമിക്കുകയാണെന്നും പെൻ്റഗൺ വക്താവ് സബ്രീന സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഒരു പുതിയ ഇൻ്റലിജൻസ് റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് യുഎസ് മുന്നറിയിപ്പ് നൽകുന്നതെന്നും എന്നാൽ റഷ്യ എവിടെ ആക്രമണം നടത്തിയേക്കാമെന്നത് ഉൾപ്പെടെയുള്ള മറ്റ് വിശദാംശങ്ങളൊന്നും നൽകാൻ തനിക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യോമാക്രമണങ്ങളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാൻ രൂപകൽപ്പന ചെയ്ത അധിക വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടെ ഉക്രെയ്‌നെ പിന്തുണയ്ക്കുന്നത് യുഎസ് തുടരുമെന്ന് സിംഗ് പറഞ്ഞു.
ദിവസങ്ങൾക്ക് മുമ്പ് വ്യോമ പ്രതിരോധത്തിനുള്ള യുദ്ധോപകരണങ്ങൾ ഉൾപ്പെടെ ഉക്രെയ്‌നിന് 1 ബില്യൺ ഡോളറിൻ്റെ പുതിയ സുരക്ഷാ സഹായം യുഎസ് വാഗ്ദാനം ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്