ഇറാൻ യുദ്ധം രൂക്ഷമാകുന്നു; 150 ഓളം അമേരിക്കൻ സൈനികർക്ക് പരിക്ക്, കണക്കുകൾ പുറത്തുവിട്ട് പെന്റഗൺ

MARCH 10, 2026, 8:29 PM

ഇറാനുമായുള്ള യുദ്ധം പത്തു ദിവസം പിന്നിടുമ്പോൾ അമേരിക്കൻ സൈന്യത്തിന് കനത്ത തിരിച്ചടിയുണ്ടാകുന്നതായി പുതിയ റിപ്പോർട്ടുകൾ. യുദ്ധത്തിൽ ഇതുവരെ 150 ഓളം അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായാണ് പുറത്തുവരുന്ന വിവരം. രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഈ കണക്കുകൾ ആദ്യം പുറത്തുവിട്ടത്.

തുടക്കത്തിൽ എട്ട് സൈനികർക്ക് മാത്രമാണ് ഗുരുതരമായി പരിക്കേറ്റതെന്ന് അറിയിച്ചിരുന്ന പെന്റഗൺ പിന്നീട് റിപ്പോർട്ടുകൾ ശരിവെക്കുകയായിരുന്നു. ഏകദേശം 150 ഓളം സൈനികർക്ക് പരിക്കേറ്റതായി പെന്റഗൺ വക്താവ് സീൻ പാർനെൽ സ്ഥിരീകരിച്ചു. ഇതിൽ ഭൂരിഭാഗം പേരുടെയും പരിക്ക് നിസാരമാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

പരിക്കേറ്റവരിൽ 108 സൈനികർ ഇതിനകം തന്നെ ജോലിയിൽ തിരിച്ചെത്തിയതായാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ ഗുരുതരമായി പരിക്കേറ്റ എട്ട് പേർ ഇപ്പോഴും വിദഗ്ധ ചികിത്സയിൽ തുടരുകയാണ്. ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങളിലാണ് ഇത്രയധികം സൈനികർക്ക് പരിക്കേറ്റതെന്നാണ് സൂചന.

vachakam
vachakam
vachakam

ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് തിരിച്ചടിച്ചു. ഇറാൻ്റെ പ്രത്യാക്രമണ ശേഷി കുറഞ്ഞുവരികയാണെന്ന് യുഎസ് അവകാശപ്പെടുമ്പോഴും പരിക്കേറ്റവരുടെ എണ്ണം ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുദ്ധം ഉടൻ അവസാനിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ മേഖലയിൽ സംഘർഷം ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടായേക്കാമെന്ന് പ്രതിരോധ സെക്രട്ടറി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സൈനികർക്ക് പരിക്കേറ്റ വിവരം പുറത്തുവന്നതോടെ അമേരിക്കയിൽ രാഷ്ട്രീയ ചർച്ചകളും സജീവമായിട്ടുണ്ട്. യുദ്ധം ഇനിയും നീണ്ടുപോയാൽ വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾ ഉണ്ടായേക്കാമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ലോകരാജ്യങ്ങൾ അതീവ ജാഗ്രതയോടെയാണ് മിഡിൽ ഈസ്റ്റിലെ സാഹചര്യങ്ങളെ നിരീക്ഷിക്കുന്നത്.

vachakam
vachakam
vachakam

English Summary: As many as 150 US troops have been wounded so far in the war with Iran according to sources. The Pentagon confirmed that approximately 140 service members sustained injuries during the first ten days of conflict. While most injuries were reported as minor, eight soldiers remain in serious condition.

Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, USA News, USA News Malayalam, ഇറാൻ യുദ്ധം, അമേരിക്കൻ സൈന്യം


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam