ക്രിപ്‌റ്റോ വ്യവസായത്തിന് വലിയ മുന്നേറ്റം; സ്റ്റേബിൾകോയിൻ ബിൽ പാസാക്കി യുഎസ് സെനറ്റ് 

JUNE 18, 2025, 10:17 PM

സ്റ്റേബിൾകോയിനുകൾക്ക് നിയമപരമായ നിയന്ത്രണം കൊണ്ടുവരുന്ന ബിൽ പാസാക്കി യുഎസ് സെനറ്റ്. ഇതോടെ ഡോളറിന് തുല്യമായി മൂല്യം നിലനിർത്തുന്ന ക്രിപ്‌റ്റോകറൻസികൾക്ക് നിയമപരമായ മാന്യതയും നിയന്ത്രണവും ലഭിക്കാനാണ് സാധ്യത എന്നാണ് വിദഗ്ധർ കണക്കുക്കൂട്ടുന്നത്.

GENIUS ആക്ട് എന്നറിയപ്പെടുന്ന ഈ ബില്ലിന് 68 അംഗങ്ങൾ അനുകൂലവും 30 പേർ പ്രതികൂലവുമായി വോട്ട് ചെയ്തു. 68 പേർ അനുകൂലിച്ച് ആണ് ബിൽ പാസാക്കിയത്. ഇനി ബിൽ ഹൗസ് ഓഫ് റെപ്രസെന്റേറ്റിവ്സിൽ കൂടി പാസാകണം. അതിന് ശേഷം പ്രസിഡന്റ് ട്രംപ് ഒപ്പ് വെച്ചാൽ ഇത് നിയമമാകും.

സ്റ്റേബിൾകോയിൻ എന്താണ്?

vachakam
vachakam
vachakam

ഡോളറിനൊപ്പമോ അതിനൊപ്പം മൂല്യം നിലനിർത്തുന്ന ഒരു പ്രത്യേക ക്രിപ്‌റ്റോകറൻസി ആണ് സ്റ്റേബിൾകോയിൻ.

ഒരു സ്റ്റേബിൾകോയിൻ = ഏകദേശം 1 ഡോളർ.

പുതിയ നിയമം പ്രകാരം:

vachakam
vachakam
vachakam

  • സ്റ്റേബിൾകോയിനുകൾ ഡോളറോ സർക്കാർ ബില്ലുകളോ പോലുള്ള സുരക്ഷിത ആസ്തികളാൽ പിന്തുണയ്ക്കണം.
  • ഓരോ മാസം റിസർവ് വിവരങ്ങൾ പുറത്ത് വിടണം.

അതേസമയം ട്രംപ് പ്രസിഡന്റായി മത്സരിക്കുന്ന സമയത്ത് തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ക്രിപ്‌റ്റോ മേഖലയെ സഹായിക്കാൻ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഡെമോക്രാറ്റുകൾ ചിലർ, ഈ ബിൽ ട്രംപ് കുടുംബം നടത്തുന്ന സ്വകാര്യ ക്രിപ്‌റ്റോ പദ്ധതികൾക്ക് സഹായകമാകുമെന്ന് വിമർശിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam