വാഷിംഗ്ടണ്‍: ബ്രിക്സ് കൂട്ടായ്മയില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 10% തീരുവ തന്നെ ചുമത്തുമെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഈ കൂട്ടായ്മ ഭാവിയില്‍ ഗൗരവകരമായ ലക്ഷ്യങ്ങളോടെ വളരാന്‍ ശ്രമിച്ചാല്‍ അതിനെ ഇല്ലാതാക്കിക്കളയുമെന്നും അദ്ദേഹം വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
ആറ് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ബ്രിക്‌സ് എന്ന കൂട്ടായ്മയെക്കുറിച്ച് കേട്ടപ്പോള്‍ത്തന്നെ താന്‍ അവരെ ശക്തമായാണ് നേരിട്ടത്. ഗൗരവതരമായ ലക്ഷ്യങ്ങളോടെയുള്ള ഒരു കൂട്ടായ്മയായി മാറാന്‍ അവര്‍ ശ്രമിച്ചാല്‍, ആ കൂട്ടായ്മ വളരെ വേഗം അവസാനിക്കും. തങ്ങളോട് കളിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. രാജ്യങ്ങളുടെ പേരെടുത്ത് പറയാതെയായിരുന്നു ട്രംപിന്റെ ഭീഷണി. കരുതല്‍ കറന്‍സിയെന്ന ഡോളറിന്റെ ആഗോള പദവി സംരക്ഷിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും അമേരിക്കയില്‍ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി സൃഷ്ടിക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.
ബ്രിക്സ് ഗ്രൂപ്പിന്റെ 'അമേരിക്കന്‍ വിരുദ്ധ നയങ്ങള്‍' എന്ന് താന്‍ വിശേഷിപ്പിച്ച കാര്യങ്ങളുമായി യോജിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കും പുതിയ തീരുവ ബാധകമാകുമെന്ന് ട്രംപ് നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു. ലോകത്തിന്റെ കരുതല്‍ കറന്‍സിയെന്ന ഡോളറിന്റെ സ്ഥാനത്തെയും അമേരിക്കയെയും തകര്‍ക്കാനാണ് ബ്രിക്സ് കൂട്ടായ്മ രൂപവത്കരിച്ചത് എന്ന ആരോപണം ട്രംപ് വീണ്ടും ഉന്നയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്