മത്സര പിന്മാറ്റത്തിന് ശേഷമുള്ള ബൈഡൻ്റെ ആദ്യ പ്രസംഗത്തിന് മുന്നോടിയായി റഷ്യൻ യുദ്ധവിമാനങ്ങളും രണ്ട് ചൈനീസ് എച്ച് -6 ബോംബറുകളും കണ്ടെത്തി യുഎസ് സൈന്യം 

JULY 25, 2024, 8:44 AM

ബൈഡൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചതിന് ശേഷം ഓവൽ ഓഫീസിൽ പ്രസിഡൻ്റ് ബൈഡൻ്റെ ആദ്യ പ്രസംഗത്തിന് മുന്നോടിയായി രണ്ട് റഷ്യൻ Tu-95 "Bear" ബോംബർ വിമാനങ്ങളെയും അലാസ്ക തീരത്ത് രണ്ട് ചൈനീസ് H-6 ബോംബറുകളെയും തടയാൻ യുദ്ധവിമാനങ്ങൾ അയച്ചതായി വ്യക്തമാക്കി നോർത്ത് അമേരിക്കൻ എയ്‌റോസ്‌പേസ് ഡിഫൻസ് കമാൻഡ് പബ്ലിക് അഫയേഴ്‌സ്. 

ഒരു പത്രക്കുറിപ്പിൽ ആണ് ജൂലൈ 24 ന് അലാസ്ക എയർ ഡിഫൻസ് ഐഡൻ്റിഫിക്കേഷൻ സോണിൽ (ADIZ) പ്രവർത്തിക്കുന്ന രണ്ട് റഷ്യൻ TU-95, രണ്ട് PRC H-6 സൈനിക വിമാനങ്ങൾ കണ്ടെത്തുകയും ട്രാക്ക് ചെയ്യുകയും തടയുകയും ചെയ്തതായി ഏജൻസി സ്ഥിരീകരിച്ചത്. അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നുമുള്ള NORAD യുദ്ധവിമാനങ്ങൾ തടസ്സം സൃഷ്ടിച്ചു എന്നാണ് പുറത്തു വരുന്ന വിവരം.

ഇതാദ്യമായാണ് റഷ്യയും ചൈനയും സംയുക്തമായി അലാസ്കയിൽ നിന്ന് ബോംബർ പട്രോളിംഗ് നടത്തുന്നതെന്ന് ഫോക്സ് ന്യൂസ് ലേഖകൻ ലൂക്കാസ് ടോംലിൻസൺ റിപ്പോർട്ട് ചെയ്തു.

vachakam
vachakam
vachakam

രണ്ടാം തവണയും താൻ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചതിന് ശേഷം ബൈഡൻ തൻ്റെ ആദ്യ പൊതു പ്രസംഗത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യാൻ മണിക്കൂറുകൾ ബാക്കി നിൽക്കേ ആണ് ഈ റിപ്പോർട്ട് പുറത്തു വന്നത് എന്നതാണ് ഗൗരവകരമായ കാര്യം.

"റഷ്യൻ, പിആർസി വിമാനങ്ങൾ അന്തർദേശീയ വ്യോമാതിർത്തിയിൽ തുടരുകയും അമേരിക്കൻ അല്ലെങ്കിൽ കനേഡിയൻ പരമാധികാര വ്യോമാതിർത്തിയിൽ പ്രവേശിച്ചില്ല എന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ അലാസ്ക ADIZ-ലെ ഈ റഷ്യൻ, PRC പ്രവർത്തനം ഒരു ഭീഷണിയായി കാണുന്നില്ല എന്നും നോർത്ത് വടക്കേ അമേരിക്കയ്ക്ക് സമീപമുള്ള എതിരാളികളുടെ പ്രവർത്തനം നിരീക്ഷിക്കുകയും സാന്നിധ്യം കണ്ടെത്തുകയും ചെയ്യും എന്നും ഏജൻസി പറഞ്ഞു.

അതേസമയം ഇത് ബൈഡൻ്റെ അഭിസംബോധനയുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങൾ ആണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam